l o a d i n g

ഗൾഫ്

പൂര്‍വ്വികര്‍ നേടിയ സ്വാതന്ത്ര്യം ഇന്ന് വര്‍ഗീയ ശക്തികളുടെ കൈകളില്‍: റിയാദ് ഒഐസിസി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 18, 2025

റിയാദ്: 79-ാം സ്വാതന്ത്ര്യദിനം രാജ്യം ആഘോഷിക്കുമ്പോള്‍, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവ് തന്നെ അപകടത്തിലാണെന്നും, സ്വാതന്ത്ര്യം നേടിയ ദിനം വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ കൈകളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും റിയാദ് ഒ.ഐ.സി.സി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ വ്യക്തമാക്കി.

സ്വാതന്ത്ര്യ സമര പോരാളികള്‍ സ്വപ്നം കണ്ടത് എല്ലാ മതങ്ങളും ജാതികളും തുല്യമായി ജീവിക്കുന്ന ഒരു ഇന്ത്യയായിരുന്നു. എന്നാല്‍ ഇന്നത്തെ ഭരണകൂടം മതവിഭാഗീയതയും ന്യൂനപക്ഷ വേട്ടയും ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ഭരണഘടന നല്‍കിയ മതസ്വാതന്ത്ര്യവും സാമൂഹിക നീതിയും നിരന്തരം തകര്‍ക്കപ്പെടുകയാണ്. നമ്മുടെ പൂര്‍വ്വികര്‍ നേടി തന്ന സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് വേണ്ടിയാണോ, അതോ വര്‍ഗീയ രാഷ്ട്രീയത്തിന് വേണ്ടിയാണോ? എന്ന ചോദ്യം ഇന്ന് പ്രസക്തമാണ്. മതത്തിന്റെ പേരില്‍ കലാപം, സാമൂഹിക വിഭജനം, ഭിന്നിപ്പു രാഷ്ട്രീയം എന്നിവയാണ് രാജ്യത്തിന്റെ മുഖ്യ വിശേഷമാകുന്നത്. സമ്പൂര്‍ണ്ണ ജനാധിപത്യത്തിന്റെ പേരില്‍ നടക്കുന്ന ആഘോഷങ്ങള്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വിജയഗാഥകളായി മാറുന്നുവെന്നതാണ് ഏറ്റവും വലിയ ദുരന്തമെന്നും ഒഐസിസി ഓര്‍മ്മപ്പെടുത്തി.

ബത്ഹ സബര്‍മതിയില്‍ നടന്ന ആഘോഷത്തില്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. റിയാദ് സുമേഷി ഹോസ്പിറ്റലിലെ ഡോ. ജോസ് ക്ലീറ്റസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകന്‍ ഇബ്രാഹിം സുബ്ഹാന്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. സ്വാതന്ത്ര്യ സമരത്തില്‍ രക്തം ചൊരിഞ്ഞവര്‍ കണ്ട സ്വപ്നം മതനിരപേക്ഷവും ജനാധിപത്യവുമായ ഇന്ത്യയാണ്. എന്നാല്‍ ഇന്ന് രാജ്യം ഒരു വിഭാഗത്തിന്റെ മാത്രം കൈകളില്‍ പോകുമ്പോള്‍, ഇന്ത്യ വീണ്ടും അടിമത്തത്തിലേക്ക് വഴുതും എന്ന മുന്നറിയിപ്പ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നതായും യോഗത്തില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു.

സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്ത് ആമുഖ പ്രസംഗവും, തല്‍ഹത്ത് തൃശൂര്‍ പ്രതിജ്ഞാ വാചകവും നടത്തി. ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹികളായ റഷീദ് കൊളത്തറ, അസ്‌കര്‍ കണ്ണൂര്‍, നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലീം അര്‍ത്തിയില്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ബാലു കുട്ടന്‍, ഷംനാദ് കരുനാഗപ്പള്ളി, അശ്‌റഫ് മേച്ചേരി, ജില്ലാ ഭാരവാഹികളായ ഒമര്‍ ഷരീഫ്, ഷിജു വയനാട്, മുനീര്‍ കണ്ണൂര്‍, സൈനുദ്ധീന്‍ വല്ലപ്പുഴ, ഹാഷിം ആലപ്പുഴ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ജോണ്‍സണ്‍ മാര്‍ക്കോസ് സ്വാഗതവും ജനറല്‍ സെക്രട്ടറി സക്കീര്‍ ധാനത്ത് നന്ദിയും രേഖപ്പെടുത്തി.

ഷുക്കൂര്‍ ആലുവ, അബ്ദുല്‍ കരീം കൊടുവള്ളി, ഹക്കീം പട്ടാമ്പി, ബഷീര്‍ കോട്ടക്കല്‍, സൈഫ് കായംങ്കുളം, നാസര്‍ ലെയ്‌സ്, നസീര്‍ ഹനീഫ, മൊയ്തീന്‍ മണ്ണാര്‍ക്കാട്, ഷബീര്‍ വരിക്കപ്പള്ളി, ജംഷാദ് തുവ്വൂര്‍, ഷറഫു ചിറ്റന്‍, ഹരീന്ദ്രന്‍ കണ്ണൂര്‍, റഫീഖ് പട്ടാമ്പി, അന്‍സാര്‍ വര്‍ക്കല തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി കേക്ക് മുറിച്ച് പ്രവര്‍ത്തകര്‍ മധുരം പങ്കിട്ടു. ഉണ്ണികൃഷ്ണന്‍ വാഴൂര്‍, മജു സിവില്‍, സഫാദ് അത്തോളി, ഇഖ്ബാല്‍, റിയാസ് ആസാദ്, ജോണ്‍ കക്കയം, ഉനൈസ് പത്തനംതിട്ട, മുജീബ് മണ്ണാര്‍മല, ആസാദ് വേങ്ങര, അന്‍സാര്‍ പള്ളിക്കര, ബഷീര്‍ പാലക്കാട്, റസാഖ് ചാവക്കാട്, നിസാം കായംങ്കുളം, നന്ദകുമാര്‍ പത്തനംതിട്ട, അക്ബര്‍ ബാദുഷ, തസ്‌നീഫ് വേങ്ങര, മുരുകന്‍ വയനാട് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026