l o a d i n g

ഗൾഫ്

നജ്‌റാന്‍ പ്രതിഭ സാംസ്‌കാരിക വേദിയും മലയാളം മിഷന്‍ എഴുത്തോല പഠന കേന്ദ്രവും സംയുക്തമായി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 18, 2025

നജ്‌റാന്‍: പ്രതിഭ സാംസ്‌കാരിക വേദിയും, മലയാളം മിഷന്‍ എഴുത്തോല പഠന കേന്ദ്രവും സംയുക്തമായി എഴുപത്തി ഒന്‍പതാമത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ മലയാളം മിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൗദി ചാപ്റ്റര്‍ - അബഹ മേഖല, നജ്‌റാന്‍ എഴുത്തോല പഠന കേന്ദ്രത്തിലെ അധ്യാപകരെയും വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളെയും ഉള്‍പ്പെടുത്തി പ്രതിഭ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ മന്തജ അറോണക്ക് റിസ്സോര്‍ട്ടില്‍ വെച്ച് സ്വാതന്ത്ര്യദിനാഘോഷം നടത്തുകയും മലയാളം മിഷന്‍ പുതിയ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രവേശനോത്സവം സംഘടിപ്പിക്കുകയും ചെയ്തു. നജ്‌റാനിലെ വിവിധ സംഘടന പ്രതിനിധികളും വിശിഷ്ട വ്യക്തികളും പങ്കെടുത്തു.

എഴുത്തോല പഠന കേന്ദ്രത്തിലെ അധ്യാപികമാരായ സുമിയ, രമ്യ, ഷിഫ്‌ന എന്നിവരുടെ മേല്‍നോട്ടത്തില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ ദേശീയഗീതം ആലപിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു. സൗദി ചാപ്റ്റര്‍ ജനറല്‍ കൗണ്‍സില്‍ അംഗവും, പ്രതിഭ സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം കണ്‍വീനറും, ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് CCW മെമ്പറും ആയ അനില്‍ രാമചന്ദ്രന്‍ ഭരണഘടന ആമുഖവും, പ്രതിഭ കലാ കായിക വിഭാഗം കണ്‍വീനര്‍ ബിജു പാലവിള സ്വാതന്ത്ര്യദിന സന്ദേശവും അവതരിപ്പിച്ചു.

പ്രവാസികള്‍ക്കിടയില്‍ മലയാളം മിഷന്റെ പ്രാധാന്യത്തെക്കുറിച്ച് സൗദി ചാപ്റ്റര്‍ മേഖല കോര്‍ഡിനേറ്ററും, പ്രതിഭ രക്ഷാധികാരിയുമായ ഷാനവാസ് സംസാരിച്ചു.
അധ്യാപികമാരായ സുമിയ 'സ്വാതന്ത്ര്യ സമരവും മലയാള സാഹിത്യവും', ഷിഫിന 'പ്രവാസ ജീവിതത്തില്‍ നഷ്ടപ്പെടുന്ന പിറന്ന നാട്ടിലെ ബാല്യം'എന്നീ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കുകയും, രമ്യ ലഹരി വിരുദ്ധ സന്ദേശം നല്‍കുകയും ചെയ്തു. കുട്ടികളുടെ സ്വാതന്ത്ര്യദിന റാലിക്ക് ശേഷം മലയാള ഭാഷ പ്രതിജ്ഞ, പ്രതിഭ സാംസ്‌കാരിക വിഭാഗം ജോ: കണ്‍വീനര്‍ ശ്രീരാജ് ചൊല്ലികൊടുത്തു. കുട്ടികള്‍ക്കായുള്ള നിറം കൊടുക്കല്‍ മത്സരവും, ചോദ്യോത്സര മത്സരവും നടത്തുകയും തുടര്‍ന്ന് വിവിധ കലാ പരിപാടികള്‍ (പ്രസംഗം, കവിത, കഥ, ലളിതഗാനം, നൃത്ത - നൃത്ത്യങ്ങള്‍ എന്നിവ) അരങ്ങേറി. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രശംസ പത്രവും സമ്മാനങ്ങളും നല്‍കി.

എഴുത്തോല പഠന കേന്ദ്രത്തിലെ കുട്ടികളുടെ കലാ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുകയും പ്രവേശനോത്സവത്തിനോടനുബന്ധിച്ചുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ നടത്തുകയും ചെയ്തു. കൃഷ്ണന്‍ ( വൈ:പ്രസിഡന്റ് പ്രതിഭ), ജിനു മാത്യു (കണ്‍വീനര്‍ പ്രതിഭ വനിതാവേദി ) ഷാക്കീര്‍ കൊടശ്ശേരി (ഒ ഐ സി സി), ഖലീല്‍ (കെ എം സി സി), ഇര്‍ഷാദ് സഖാഫി (ഐ സി എഫ്)സനല്‍ (എന്‍ എം എ)ഷിബു ഐവ ഹോട്ടല്‍ , റോബിന്‍സണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
ചടങ്ങുകള്‍ക്ക് പ്രതിഭ ജനറല്‍ സെക്രട്ടറി ആദര്‍ശ് സ്വാഗതവും, പ്രതിഭ പ്രസിഡന്റ് സജീവ് നന്ദിയും പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026