l o a d i n g

ഗൾഫ്

ബാലറ്റിലൂടെ ജനാധിപത്യത്തെ തിരിച്ചു പിടിക്കണം - നിലമ്പൂര്‍ മുനിസിപ്പല്‍ കെ.എം.സി.സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 18, 2025

ജിദ്ദ: വോട്ടിംഗ് മെഷിനുകളില്‍ കൃത്രിമം നടത്തിയും, ജീവിക്കുന്നവരെ മരിപ്പിച്ചും മരിച്ചവരെ പുനര്‍ജനിപ്പിച്ചും കൃത്രിമമാര്‍ഗത്തില്‍ കൂടി ഭാരതത്തിന്റെ ഭരണ സിരാകേന്ദ്രങ്ങള്‍ പിടിച്ചടക്കിയ ഫാഷിസ്റ്റ് വര്‍ഗീയ വാദികള്‍ക്ക് തിരിച്ചടി നല്‍കുന്നതിന് പഴയ രീതിയില്‍ ബാലറ്റിലേക്ക് തിരിച്ചു കൊണ്ടുവന്ന് തെരഞ്ഞെ
ടുപ്പു നടത്തി ജനാധിപത്യത്തെയും മതേതരത്തെയും സംരക്ഷിക്കാന്‍ ഒരോ ഇന്ത്യന്‍പൗരനും ശബ്ദമുയര്‍ത്തണമെന്ന് ജിദ്ദ നിലമ്പൂര്‍ മുനിസിപ്പല്‍കെ.എം.സി.സി പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളുടെ മുന്നോടിയായി സംഘടനയെ സജ്ജമാക്കാം, തെരഞ്ഞെടുപിന് ഒരുങ്ങാം എന്ന പ്രമേയത്തെ ആസ്പദമാക്കി മലപ്പുറം ജില്ലാ കെ.എം.സി.സി കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ ത്രിതല മാസ കാമ്പയിന്റെ ഭാഗമായി ഷറഫിയ്യ അല്‍ റയാന്‍ പോളിക്ലിനിക്ക് ഓഡിറേറിയത്തില്‍ നടത്തിയ ജിദ്ദ നിലമ്പൂര്‍ മുനിസിപ്പല്‍ കെഎം.സി.സി കണ്‍വെന്‍ഷനിലാണ് പ്രമേയം പാസ്സാക്കിയത്.

കണ്‍വെന്‍ഷന്‍ ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സുബൈര്‍ വട്ടോളി ഉദ്ഘാടനം ചെയ്തു, പി.സി.എ.റഹ്‌മാന്‍ ഇണ്ണി അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മികച്ച ഹജ് വളണ്ടിയറായി തിരഞ്ഞെടുക്കപ്പെട്ട ജിദ്ദ മുനിസിപ്പല്‍ കെ.എം.സി.സി പ്രസിഡണ്ട് അമീന്‍ ഇസ്ലാഹിക്ക് ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മറ്റിയുടെ ഉപഹാരം സുബൈര്‍ വട്ടോളി കൈമാറി. ജില്ലാ സെക്രട്ടറി അബുട്ടി പള്ളത്ത്, നിലമ്പൂര്‍ മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ജംഷീദ്, മണ്ഡലം സെക്രട്ടറി ഫസലു മൂത്തേടം, ജില്ലാ നിരീക്ഷകന്‍ സലീം മുണ്ടേരി, സല്‍മാന്‍ വഴിക്കടവ്, ഹാരിസ് മമ്പാട്, നിഷാജ് അണക്കായ്, റാഫി വഴിക്കടവ്, ഫൈസല്‍ പോത്ത് കല്ല്, പി.എ.ജലീല്‍, സജാദ് മൂത്തേടം എന്നിവര്‍ പ്രസംഗിച്ചു. ജാവിദ് പെരുംമ്പള്ളി, നഹാസ് അണക്കായ്, സുഹൈല്‍ മുതീരി, സെമീര്‍ വടക്കേതില്‍, ഫൈസല്‍ രാമംകുത്ത്, സാമ്പുനിലമ്പൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അമീന്‍ ഇസ്ലാഹി സ്വാഗതവും ജിഷാര്‍ അണക്കായ് നന്ദിയും പറഞ്ഞു.

ഫോട്ടോ: ഹജ് വളണ്ടിയര്‍ സേവനത്തില്‍ മികവ് പുലര്‍ത്തിയ അമീന്‍ ഇസ്ലാഹിക്ക് സുബൈര്‍ വട്ടോളി ഉപഹാരം നല്‍കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026