l o a d i n g

ഗൾഫ്

റിയാദ് ഐ സി എഫ് പ്രവാസി പാർലിമെന്റ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 19, 2025

റിയാദ്: “നീതി സ്വതന്ത്രമാവട്ടെ” എന്ന പ്രമേയത്തിൽ, ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ‘പ്രവാസി പാർലിമെന്റ്’ സംഘടിപ്പിച്ചു. നേരത്തെ സമർപ്പിക്കട്ടെ എൻട്രികളിൽ നിന്ന് സാധാരണ പ്രവർത്തകരിൽ നിന്ന് തെരഞ്ഞെടുത്ത 22 പ്രതിനിധികൾ ആയിരുന്നു പ്രവാസി പാർലിമെന്റിൽ പങ്കെടുത്തത്. അംഗങ്ങൾക്ക് പുറമെ സഭ വീക്ഷിക്കാനെത്തിയവർക്ക് സന്ദർശകഗാലറിയും ഒരുക്കിയിരുന്നു. ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും വിഷയമായ പതിനൊന്ന് മോഷൻ അവതരണങ്ങളും തുടർന്ന് ഗഹനമായ ചർച്ചകളും ആണ് പ്രവാസി പാർലിമെന്റിൽ നടന്നത്. ഇലക്ഷൻ കമ്മീഷൻ പോലും കക്ഷിരാഷ്ട്രീയ പ്രേരിതമായി പ്രവർത്തിക്കുന്നുവെന്ന് തെളിവുകൾ സംസാരിക്കുന്ന കാലത്ത്, നിരാശ കൈവെടിയാതെ ഇന്ത്യയുടെ ശക്തമായ ഭരണഘടന ആഴത്തിൽ പഠിക്കാനും അത് മുന്നിൽ നിർത്തി ഇന്ത്യ എന്ന ആശയത്തെയും രാജ്യത്തെയും നിലനിർത്താനുള്ള പോരാട്ടത്തിൽ ഓരോ പൗരന്മാരും ഇടപെടേണ്ടതുണ്ടെന്നും , അതിനാവശ്യമായ വിദ്യഭ്യാസവും പരിശീലനവും സംഭവിക്കേണ്ടതുണ്ടെന്നും പാർലിമെന്റ് ചർച്ചകളിൽ ഉയർന്നു വന്നു.

അവതരിപ്പിക്കപ്പെട്ട മോഷനുകളും അവതാരകരും, ശിഹാബ് കൊടുവള്ളി - ജുഡീഷ്യറിയിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല!, അബ്ദുൽറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി - അധികാരത്തിനായി മതത്തെ ചൂഷണം ചെയ്യുന്നു, ഫൈസൽ മമ്പാട് - ഇലക്ഷൻ കമ്മീഷനും ചോരിയും!, മുജീബ് അണ്ടോണ - വായ മൂടിക്കെട്ടാനാകുമോ?, മുനീർ കൊടുങ്ങല്ലൂർ - ഭരണകക്ഷിയിൽ ചേർന്ന മാധ്യമങ്ങൾ?, അലി ബുഖാരി - മതധ്രുവീകരണം കുറയ്ക്കാനുള്ള വിദ്യാഭ്യാസവും സംസ്കാരവും, ഷുക്കൂർ അലി ചെട്ടിപ്പടി - സോഷ്യൽ മീഡിയയിലെ വിദ്വേഷവും തെറ്റായ വിവരങ്ങളും; നിയമവും സമൂഹവും ചേർന്ന് നിയന്ത്രിക്കൽ, നിഹാൽ അഹ്‌മദ് - മതേതരത്വം നീക്കം ചെയ്താൽ ഇന്ത്യ എന്താകും?, അബ്ദുൾറസാഖ് മർഖബ് - ഭിന്നാഭിപ്രായങ്ങളെ അംഗീകരിക്കുന്ന രാഷ്ട്രീയ സംസ്കാരം, എല്ലാവരുടെയും ശബ്ദം കേൾക്കുന്ന ഭരണകൂടം, അബൂഹനീഫ മാസ്റ്റർ - ഐക്യം പുനഃസ്ഥാപിക്കുന്നതിനുള്ള പൗരന്റെ പങ്ക്, അഷ്‌കർ മഴൂർ -മതം, ഭാഷ, പ്രദേശം മാറിയാലും ‘ഇന്ത്യൻ’ എന്ന് ഒന്നാകുക.

ഓരോ മോഷനുകൾക്ക് ശേഷവും ചർച്ചകൾ നടന്നു. ചർച്ചകളിൽ, ജാബിർ വെന്നിയൂർ, ഹാരിസ് മഖ്‌ദൂമി, ഇബ്രാഹിം കരീം, റസാഖ് വയൽക്കര, ഷമീർ രണ്ടത്താണി, മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ, ലത്തീഫ് മാനിപുരം, ഉമർ മുസ്‌ലിയാർ പന്നിയൂർ, അബ്ദുൽ ഖാദർ പള്ളിപ്പറമ്പ്, ഇസ്മാഈൽ സഅദി, മുഹമ്മദ്, സിദ്ധീഖ്, സുനൈസ്‌ സംബന്ധിച്ചു. ജാബിറലി പത്തനാപുരം മോഡറേറ്ററായിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026