l o a d i n g

ഗൾഫ്

ഉത്തര മലബാര്‍ മേഖലയിലെ യാത്രക്കാര്‍ക്കും കണ്ണൂര്‍ വിമാനത്താവളത്തിനും തിരിച്ചടി, മസ്‌കത്ത്-കണ്ണൂര്‍ ഇന്‍ഡിഗോ സര്‍വീസ് നിര്‍ത്തുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 20, 2025

കണ്ണൂര്‍: രാജ്യാന്തര പദിവ നേടി കണ്ണൂരിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകളെ ആകര്‍ഷിക്കാനുള്ള കണ്ണൂര്‍ വിമാനത്താവള അധികൃതരുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ഒമാനിലെ മസ്‌കത്തില്‍നിന്ന് കണ്ണൂരിലേക്കുള്ള ഇന്‍ഡിഗോ വിമാന സര്‍വീസ് നിര്‍ത്തുന്നു. ആഗസ്റ്റ് 23വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്. ഇതിനുശേഷം സര്‍വീസ് ലഭ്യമല്ല എന്നാണ് വെബ്‌സൈറ്റില്‍ കാണിക്കുന്നത്. അതസേമയം, സര്‍വീസ് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എന്നാല്‍, നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീഫണ്ട് നല്‍കി തുടങ്ങിയിട്ടുണ്ട്.

ഉത്തര മലബാറുകാരുടെ യത്രാ ദുരിതത്തിന് നേരീയ ആശ്വാസം പകര്‍ന്ന് കഴിഞ്ഞ മേയ് പകുതിയിലാണ് കണ്ണൂരിലേക്ക് ആഴ്ചയിര്‍ മൂന്നു വീതം നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചത്. കണ്ണൂരില്‍നിന്ന് അര്‍ധ രാത്രി 12.40ന് പുറപ്പെട്ട് പുലര്‍ച്ചെ 2.35ന് മസ്‌കത്തിലും ഇവിടെനിന്ന് പുലര്‍ച്ചെ 3.35ന് പുറപ്പെട്ട് കാലത്ത് 8.30ന് കണ്ണൂരില്‍ എത്തുന്ന തരത്തിലായിരുന്നു സര്‍വീസ് ഉണ്ടായിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു സര്‍വീസുകള്‍. ഏറെ കൃത്യതയോടെയുള്ള സേവനവും കുറഞ്ഞ ടിക്കറ്റ് നിരക്കും കാരണം കേരളത്തിന്റെ വടക്കന്‍ മേഖലയിലെ യാത്രക്കാര്‍ക്ക് ഏറെ അനുഗ്രഹമായിരുന്നു ഈ സര്‍വീസ്.

നിലവില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് മാത്രമാണ് മസ്‌കത്ത്-കണ്ണൂര്‍ സെക്ടറില്‍ സര്‍വീസ് നടത്തുന്നത്. ഈ സര്‍വീസ് പലപ്പോഴും റദ്ദാക്കുന്നതും വൈകലും യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിക്കുന്നതിനാല്‍ ഇന്‍ഡികോ സര്‍വീസ് ആശ്വാസമായിരുന്നു. സീസണ്‍ കഴിഞ്ഞതോടെ ഒമാന്‍ സെക്ടറില്‍ യാത്രക്കാര്‍ കുറയാന്‍ സാധ്യതയുണ്ടെന്നും ഇത് മുന്നില്‍ കണ്ടാണ് സര്‍വീസ് നിര്‍ത്തുന്നത് എന്നാണ് ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026