l o a d i n g

സാംസ്കാരികം

എ.ടി മുഹമ്മദിന്റെ വീടും ഓര്‍മയാവുന്നു

അബ്ദുല്‍ ഹഖ് കെ ടി

Thumbnail
By    
August 20, 2025

തിരൂരങ്ങാടി: മാപ്പിളപ്പാട്ട് മേഖലക്ക് ഒട്ടേറേ സംഭാവനകള്‍ നല്‍കി മലയാളികളുടെ ഹൃദയങ്ങളില്‍ ഇന്നും കുടികൊള്ളുന്ന ഗായകനും ഗാനരചയിതാവുമായ എ.ടി മുഹമ്മദിന്റെ ഓര്‍മകള്‍ കുടികൊള്ളുന്ന വീട് വിസ്മൃതിയിലാവുന്നു. പ്രവാസിയും ഗായകനനമായ കെ.ടി അബ്ദുല്‍ ഹഖാണ് ഫേസ് ബുക്കിലൂടെ ഈ വിവരം വെളിപ്പെടുത്തിയത്. ഫേസ് ബുക്കിന്റെ പൂര്‍ണ രൂപം:

അങ്ങിനെ ഈ വീടും അപ്രത്യക്ഷമാവുകയാണ്. ഗായകനും രചയിതാവുമായിരുന്ന മര്‍ഹൂം. എ ടി മുഹമ്മദ് (എന്റെ മാതൃസഹോദരിയുടെ ഭര്‍ത്താവ്) അവര്‍കളുടെ വീട്.
തിരൂരങ്ങാടിയുടെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വീട് ഒരു കാലത്ത് ഓല മേഞ്ഞ ഒരു ചെറിയ വീടായിരുന്നു. ആ ഓല പാളികള്‍ക്കിടയിലൂടെ ഹാര്‍മണി പെട്ടിയുടെ വായനയും, ഷിഹാബുക്കാന്റെ തബല കൊട്ടലും AT ക്കാന്റെ ഗാംഭീര്യശബ്ദത്തിലുള്ള ഗാനങ്ങളും ഒഴുകി വരാറുണ്ടായിരുന്നു. ആ കൊച്ചു വീട്ടില്‍ വിരുന്നു പാര്‍ക്കലും, മുറ്റത്ത് ചാടിയും കളിച്ചും കഴിഞ്ഞ എന്റെ കുട്ടിക്കാലം ഇപ്പോഴും എന്റെ ഓര്‍മകളില്‍ കല്ലില്‍ കൊത്തി വെച്ചത് പോലെ നിലകൊള്ളുന്നു.
മണ്‍ മറഞ്ഞു പോയ പ്രശസ്ത ഗായകരായിരുന്ന എ വി മുഹമ്മദ്, കെ ടി മുഹമ്മദ് കുട്ടി, ചാവക്കാട് അബ്ദുല്‍ റഹ്‌മാന്‍, രണ്ടത്താണി ഹംസ, ഇന്ന് ജീവിച്ചിരിക്കുന്ന പ്രശസ്ത കാഥികന്‍ തൃക്കുളം കൃഷ്ണന്‍കുട്ടി നായര്‍ തുടങ്ങിയവരുടെയൊക്കെ ഒരു ഇടത്താവളമായിരുന്നു ഒരു കാലത്ത് ആ കൊച്ചു വീട്.
അന്നൊക്കെ ആ വീട്ടില്‍ കുറഞ്ഞത് ഒരു അഞ്ച് ആള്‍ക്കുള്ള ഭക്ഷണം Extra എന്നും കരുതും. അത്രക്കും വലിയ സല്‍ക്കാര പ്രിയന്‍ കൂടിയായിരുന്നു എ ടി ക്ക.
വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മകന്‍ ഖാലിദ്
ജിദ്ദാ പ്രവാസിയായിരിക്കെ വീട് ഉയര്‍ത്തി എടുക്കുകയും,
പിന്നീട് ഖാലിദ് കുടുംബ സമേതം മറ്റൊരു വീടിലേക്ക് മാറിപ്പോവുകയും ഇപ്പോള്‍ കുറച്ചു വര്‍ഷങ്ങളായി എ.ടി ക്കാന്റെ മകള്‍ ശംസാദ് കുടുംബ സമേതം താമസിച്ചു വരികയായിരുന്നു.
അവര്‍ ഇപ്പൊ ഇത് മറ്റൊരാള്‍ക്ക് കൈമാറി.
ഇനിയിപ്പോള്‍ ഇവിടെ താമസിയാതെ ഒരു വ്യാപാര സമൂച്ഛയം പ്രതീക്ഷിക്കാം.
അതോടെ മറഞ്ഞുപോകുന്നത് എ.ടി ക്കയുടെ ഓര്‍മ്മകള്‍ മാത്രമല്ല, ആ വീടിനു മുന്നില്‍ നിലകൊണ്ടിരുന്ന പതിറ്റാണ്ടുകളുടെ പഴക്കമുള്ള കുഞ്ഞോണ്ടി കാക്കാന്റെ 'ബുഷ്റ സൗണ്ട്‌സ്' ഉണ്ടായിരുന്ന പഴയ ആ ഇരു നില കെട്ടിടം കൂടിയാണ്.
തിരൂരങ്ങാടിയുടെ മുഖം മാറുകയാണ് . ആ മുഖത്തെ മാറ്റിയെടുക്കാന്‍ പല ഓര്‍മ്മകള്‍ക്കും വഴിമാറേണ്ടി വരുന്നു എന്നത് കാലത്തിന്റെ വികൃതികള്‍. ..

അബ്ദുല്‍ ഹഖ് കെ ടി

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026