l o a d i n g

ഗൾഫ്

അവധിക്കായി നാട്ടിൽ പോയ ഖത്തർ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 20, 2025

ദോഹ : അവധിക്കായി നാട്ടിലേക്ക് പോയ ഖത്തറിലെ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. വാണിമേൽ സി.സി മുക്കിലെ മുഹമ്മദ് ചാമയാണ് (40) ഇന്ന് പുലർച്ചെ വീട്ടിൽ വെച്ച് മരണപ്പെട്ടത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന മുഹമ്മദ് രാവിലെ എഴുന്നേൽക്കാതെ വന്നപ്പോൾ വിളിച്ചു നോക്കിയപ്പോഴാണ് മരണം സംഭവിച്ചതായി അറിയുന്നത്. ഖത്തറിലെ അബൂഹമൂറിലെ നാസ്കോ ഗ്രിൽ റസ്റ്റോറന്റിലെ ജീവനക്കാരനാണ്. ഗാനരചയിതാവും ഗായകനും കൂടിയായ മുഹമ്മദ് ചാമ നാട്ടിലും ഖത്തറിലുമായി പല വേദികളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വിവിധ സാമൂഹ്യ സംഘടനകളിലെ സജീവ പ്രവർത്തകനും ആയിരുന്നു
മുഹമ്മദ് ചാമയുടെ നിര്യാണത്തിൽ ഖത്തർ വാണിമേൽ പ്രവാസി ഫോറം, ഖത്തർ കെഎംസിസി വാണിമേൽ പഞ്ചായത്ത് കമ്മിറ്റി എന്നിവർ അനുശോചനം രേഖപ്പെടുത്തി.

പരേതനായ കല്ലുള്ള ഏഴാറ്റിൽ കുഞ്ഞബ്ദുള്ളയുടെയും ഫാത്തിമ ചെറിയ പറമ്പത്തിന്റെയും മകനാണ്. ഭാര്യ ആഷിഫ മഠത്തിൽ. മക്കൾ സൈനുദ്ദീൻ, ദുആ.
മയ്യത്ത് ഇന്ന് ഉച്ചയോടെ വാണിമേൽ വലിയ ജുമാഅത്ത് പള്ളിയിൽ കബറടക്കി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026