l o a d i n g

ഗൾഫ്

മാസ് തബൂക്ക് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 21, 2025

തബൂക്ക്: ഭാരതത്തിന്റെ 79ാം സ്വാതന്ത്ര്യദിനം മലയാളി അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വ്വീസ് (മാസ് തബൂക്ക്) ന്റെ ആഭിമുഖ്യത്തില്‍ സമുചിതമായി ആഘോഷിച്ചു. ലോക കേരളാ സഭാംഗം ഫൈസല്‍ നിലമേല്‍ ദേശീയ പതാക ഉയര്‍ത്തി. ബാലവേദി കുട്ടികളും മാസ് പ്രവര്‍ത്തകരും റാലിയോടെയാണ് പതാക ഉയര്‍ത്തല്‍ ചടങ്ങിലേക്കെത്തിയത്. തുടര്‍ന്ന് നടന്ന യോഗത്തില്‍ മുസ്തഫ തെക്കന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം ഫൈസല്‍ നിലമേല്‍ അവതരിപ്പിച്ചു. പ്രതിജ്ഞ നാദിയ ചൊല്ലിക്കൊടുത്തു. സ്വാതന്ത്ര്യ ദിന സന്ദേശം ഉബൈസ് മുസ്തഫ നല്‍കി.

രാജ്യം സവിശേഷമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ഇന്ത്യയുടെ ഭരണഘടനയും പാര്‍ലമെന്ററി ജനാധിപത്യ സംവിധാനങ്ങളും അട്ടിമറിക്കപ്പെടുമെന്ന കടുത്ത ആശങ്കയും ഭീതിയും നിലനില്‍ക്കുന്നു. ഓരോരുത്തരെയും ഭയമാണ് ഭരിക്കുന്നത്. പട്ടിണിയും ദാരിദ്ര്യവും ഇല്ലാത്ത, നിരക്ഷരതയില്ലാത്ത, എല്ലാവര്‍ക്കും വിദ്യാഭ്യാസവും ആരോഗ്യസേവനവും ഉറപ്പുവരുത്തുന്ന പുരോഗമന ജനാധിപത്യ ഇന്ത്യ എന്നായിരുന്നു സ്വാതന്ത്ര്യ സമരപോരാളികള്‍ സ്വപ്നം കണ്ടിരുന്നത്. എന്നാല്‍ വിപരീത ദിശയിലൂടെയാണ് രാജ്യം ഇന്ന് മുന്നോട്ട് പോകുന്നത്. നാം നേടിയെടുത്ത സ്വാതന്ത്യ്രം നിലനിര്‍ത്തുക നിലനിര്‍ത്തുക എന്നുള്ളതും സ്വാതന്ത്ര്യ പോരാളികളുടെ സ്വപ്നം സാക്ഷാത്കരിക്കുക എന്നതും പ്രധാനമാണ്. അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് നാടിനെ സ്‌നേഹിക്കുന്നവര്‍ക്ക് ഏറ്റെടുക്കാനുള്ളത്. സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ വ്യക്തമാക്കി.

റഹീം ഭരതന്നൂര്‍, സാജിത ടീച്ചര്‍ എന്നിവര്‍ സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു. പ്രവീണ്‍ പുതിയാണ്ടി സ്വാഗതവും ബിനുമോന്‍ ബേബി നന്ദിയും രേഖപ്പെടുത്തി. ജോസ് സ്‌കറിയ, അബ്ദുല്‍ ഹഖ്, ഷമീര്‍, വിശ്വന്‍, ചന്ദ്രശേഖരകുറുപ്പ്, ബിനു ആസ്ട്രോണ്‍, അരുണ്‍, സനുഗോപി, മാത്യു തോമസ്, സന്തോഷ് കുമാര്‍, ജാബിര്‍ കോതമംഗലം, സെന്‍സന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്വാതന്ത്ര്യദിന കേക്ക് മുറിക്കുകയും പായസ വിതരണത്തോടെയും പരിപാടികള്‍ അവസാനിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026