l o a d i n g

ഗൾഫ്

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി ജിദ്ദ ഇന്ത്യന്‍ വെല്‍ഫെയര്‍ ഫോറം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 21, 2025

ജിദ്ദ: അവശ്യ ഘട്ടങ്ങളില്‍ പ്രവാസികള്‍ക്ക് മാനുഷിക സേവനങ്ങള്‍ നല്‍കുന്ന പ്രവാസി തമിഴ് കൂട്ടായ്മയായ ഇന്ത്യന്‍ വെല്‍ഫെയര്‍ ഫോറം, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഐഡബ്ല്യുഎഫ് മെഡിക്കല്‍ വിങ്ങ് സെക്രട്ടറി അഹമ്മദ് പാഷയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

ക്യാമ്പിന്റെ ഭാഗമായി മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍, രക്തസമ്മര്‍ദ്ദ പരിശോധന, പ്രമേഹ രോഗ നിര്‍ണ്ണയം, ഹൃദയം, ശ്രവണശേഷി, കാഴ്ച്ച ശക്തി എന്നീ പരിശോധനകള്‍ക്കായി മികച്ച ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ ടീമിനെയാണ് അബീര്‍ ഗ്രൂപ്പ് ക്യാമ്പില്‍ പങ്കെടുപ്പിച്ചത്. കേള്‍വി പരിശോധനയ്ക്ക് വിധേയരായ 42% പേര്‍ക്കും കേള്‍വിക്കുറവുണ്ടെന്ന് കണ്ടെത്തി. അവരില്‍ നല്ലൊരു ശതമാനം പേരും ഹെഡ്ഫോണ്‍ ഉപയോഗിക്കുന്നത് കൂടുതലാണെന്നത് ശ്രദ്ധേയമാണ്.

ക്യാമ്പുമായി സഹകരിച്ച അബീര്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും ഐഡബ്ല്യുഎഫ് നേതൃത്വം ആദരിച്ചു. ക്യാമ്പിന്റെ ഭാഗമായി നടന്ന ആരോഗ്യ ബോധവല്‍ക്കരണ സെമിനാറില്‍ ഡോ. നിയാസ് സിറാജ് പൊതുവായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള സെഷനില്‍ ക്ലാസ്സെടുത്തു. പ്രതിരോധ മരുന്നുകളുടെ ആവശ്യകതയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ക്യാമ്പ് വിജയകരമായി നടത്തുന്നതിന് നിര്‍ലോഭമായ പിന്തുണ നല്‍കിയ അബീര്‍ ഹോസ്പിറ്റല്‍ (ഷറഫിയ) നേതൃത്വം, അബ്ദുല്‍ ജലീല്‍ (ഫസിലിറ്റി ഡയറക്ടര്‍), സമീര്‍ ഷെരീഫ് (മാര്‍ക്കറ്റിംഗ്) എന്നിവരോട് ഐഡബ്ല്യുഎഫ് നന്ദിയും കടപ്പാടും അറിയിച്ചു.

ജിദ്ദ തമിഴ് സംഗമം നേതാവ് എഞ്ചിനീയര്‍ കാജാ മൊഹിദീന്‍, സാഹിര്‍ ഹുസൈന്‍, മെപ്കോ ഗുലാം, ദാദാ ഭായ് അബൂബക്കര്‍ എന്നിവര്‍ മികച്ച മാനുഷിക ക്ഷേമത്തിനും മെഡിക്കല്‍ ക്യാമ്പിന്റെ സംഘാടനത്തിനും ഇന്ത്യന്‍ വെല്‍ഫെയര്‍ ഫോറത്തിന് ആശംസകള്‍ നേര്‍ന്നു. ഐഡബ്ല്യുഎഫ് ജിദ്ദ സോണ്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരായ ഇസ്മായില്‍, എന്‍ജിനീയര്‍ പനങ്ങാട്ടൂര്‍ അബ്ദുല്‍ ഹലീം, കാരക്കല്‍ അബ്ദുള്‍ മജീദ്, പരമക്കുടി സെല്‍വക്കനി, എന്‍ജിനീയര്‍ നീദൂര്‍ റിസ്വാന്‍, അഹമ്മദ് ബഷീര്‍, നെല്ലിക്കുപ്പം അഷ്റഫ്, മന്‍സൂര്‍, മന്‍സൂര്‍ അലി, ആദം, മുഹമ്മദ് ഇര്‍ഫാന്‍, ബാജുല്ല എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026