l o a d i n g

ഗൾഫ്

ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സദ്ഭാവനാ ദിനം ആചരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 21, 2025

ജിദ്ദ: അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20-ന് സദ്ഭാവനാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷതൈ നട്ട്‌കൊണ്ട് സദ്ഭാവനാ ദിനമായി ആചരിച്ചു. മലയാളികള്‍ കൂടുതലായി താമസിക്കുന്ന ജിദ്ദയിലെ ഷറഫിയ പോസ്റ്റ് ഓഫീസിന് സമീപത്തുള്ള പൊതുപാര്‍ക്കിലാണ് സദ്ഭാവനാ ദിനത്തിന് വേദിയൊരിക്കിയത്.

പരിസ്ഥിതി സൗഹൃദവും തലമുറകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതുമായ സന്ദേശങ്ങള്‍ പങ്കുവെക്കുന്നതിനായി വൃക്ഷതൈ നട്ട് പരിപാടിക്ക് തുടക്കമായി. ആക്റ്റിംഗ് പ്രസിഡന്റ് അസീസ് ലാക്കല്‍, സീനിയര്‍ ഒ.ഐ.സി.സി നേതാവ് സൈഫുദ്ധീന്‍ വാഴയില്‍ എന്നിവര്‍ ചേര്‍ന്ന് വൃക്ഷതൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ദിനാഘോഷ ഭാഗമായി കമാല്‍ കളപ്പാടന്‍ സദ്ഭാവനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, മതേതര മൂല്യങ്ങള്‍, ദേശീയ ഐക്യം, സഹോദരാഭാവം എന്നിവ സംരക്ഷിക്കേണ്ടതിന്റെ പ്രസക്തി സദ്ഭാവനാ ദിനത്തില്‍ ഓര്‍മ്മിപ്പിച്ചു.

ഉസ്മാന്‍ മേലാറ്റൂര്‍ വൃക്ഷതൈക്ക് വെള്ളം നല്‍കി പരിപാടിക്ക് ചിറകൂന്നി , ''വൃക്ഷതൈ നടല്‍ പ്രകൃതിയോട് മാത്രം ഉള്ള കടമയല്ല, മറിച്ച് വരും തലമുറകളോട് ഉള്ള ഉത്തരവാദിത്വവുമാണ്'' എന്ന സന്ദേശം പരിപാടിയിലൂടെ ശക്തമായി ഉയര്‍ന്നു.

പ്രവാസി സമൂഹത്തില്‍ ഐക്യവും സൗഹൃദവും വളര്‍ത്തിയെടുക്കുന്നതിനുള്ള നിരവധി പദ്ധതികളാണ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സ്ഥിരമായി സംഘടിപ്പിക്കാറുള്ളത്. സദ്ഭാവനാ ദിനാഘോഷം അതിന്റെ ഭാഗമായാണ് സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കി. യു.എം. ഹുസൈന്‍ മലപ്പുറം, ഫൈസല്‍ മക്കരപ്പറമ്പ, മുജീബ് കാളികാവ്, പി.കെ. നാദിര്‍ഷ, ശരീഫ് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026