l o a d i n g

ഗൾഫ്

സംഗീതസാന്ദ്രമായി റിയാദ് ടാക്കിസ് മെഗാ ഷോ 2025

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 23, 2025

റിയാദ്: റിയാദ് ടാക്കീസ് 'ഫ്‌ലയിന്‍കോ റിയാദ് ടാക്കിസ് മെഗാഷോ 2025 ' ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. എക്‌സിറ്റ് 30 അല്‍ ഖസര്‍ അല്‍ മാലി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗീതനിശയില്‍ പ്രശസ്ത ഗായകരായ അരവിന്ദ് വേണുഗോപാല്‍ , സിന്ധു പ്രേംകുമാര്‍ , ജിന്‍സ് ഗോപിനാഥ് , അവനി എസ് എസ് എന്നിവര്‍ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ഗാനങ്ങളുമായി വേദിയിലെത്തി , മിക്കപാട്ടുകളും അവര്‍ക്കൊപ്പം സദസ്സും ഏറ്റുപാടി. കൂടാതെ റിയാദിലെ കലാകാരന്മാര്‍ ഒരുക്കിയ വെത്യസ്തമായ കലാ പ്രകടനങ്ങളും സദസ്സിനെ ഇളക്കിമറിച്ചു.

പ്രസിഡണ്ട് ഷഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ മെഗാഷോ ചെയര്‍മാന്‍ നൗഷാദ് ആലുവ ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി ഹരി കായംകുളം സ്വാഗതം പറഞ്ഞു. ഡോ .സൂരജ് പാണയില്‍ ( ഫ്‌ലയിന്‍കോ ടൂര്‍ ആന്‍ഡ് ട്രാവല്‍സ് സി ഇ ഒ ) ഉദ്ഘാടനം ചെയ്തു .
രക്ഷാധികാരി അലി ആലുവ , സാബിത്ത് കൂരാച്ചുണ്ട് ( ഫ്‌ലയിന്‍കോ എം ഡി), മുഹമ്മദ് ഹമദ് അല്‍സുബൈഇ , ഖമര്‍ ഇബ്രാഹിം അല്‍ കല്‍സം , അലി സാഖി, ഹമദ് മന്‍സൂര്‍ അല്‍ സുബൈഇ ( അല്‍ വസിം ഗ്രൂപ്പ് ), റോബിന്‍ മാത്യു ( ക്യുസോള്‍വ് മീഡിയ സൊല്യൂഷന്‍ ), ഫിറോസ് ഖാന്‍ വിയോണ്‍ അറേബ്യ, പ്രോഗ്രാം ഡയരക്ടര്‍ ശങ്കര്‍ കേശവന്‍ , കോര്‍ഡിനേറ്റര്‍ ഷൈജു പച്ച , പ്രോഗ്രാം കണ്‍വീനര്‍ വരുണ്‍ കണ്ണൂര്‍ , ഫിനാന്‍സ് കണ്‍വീനര്‍ നബീല്‍ ഷാ , സനു മാവേലിക്കര , പുഷ്പരാജ് , ഉപദേശസമിതിഅംഗങ്ങളായ ഡൊമിനിക് സാവിയോ , നവാസ് ഒപ്പീസ് , സലാം പെരുമ്പാവൂര്‍ , സന്തോഷ് ( ഹൈനിക് മാര്‍ക്കറ്റിങ് മാനേജര്‍ ). യൂനൂസ് ( അല്‍ ഹിന്ദ് ട്രാവല്‍സ് ), ദീപു ( ടി എസ് ടി മെറ്റല്‍സ് ), സുബി സുനില്‍ ( അല്‍ റയാന്‍ പോളിക്ലിനിക് ), ഷമീര്‍ ( അല്‍ ജസീറ ഗ്രൂപ്പ് എം ഡി ), ബഷീര്‍ കരോളം , കൂപ്പണ്‍ കണ്‍വീനര്‍ സോണി ജോസഫ് , വൈസ് പ്രസിഡണ്ട് ഷമീര്‍ കല്ലിങ്ങല്‍ , നസീര്‍ അബ്ദുല്‍ കരീം എന്നിവര്‍ സംസാരിച്ചു.
ട്രഷറര്‍ അനസ് വള്ളികുന്നം നന്ദി പറഞ്ഞു.

സുരേഷ് കുമാര്‍ , പവിത്രന്‍ കണ്ണൂര്‍ , സലാം പെരുമ്പാവൂര്‍ , സൗമ്യ തോമസ് , അഞ്ചു ആനന്ദ് , ബിനു ശിവദാസന്‍ , വിനോദ് കൃഷ്ണ , സജീര്‍ കാളികാവ് , ഷബ്ന , ആമിന ഫാത്തിമ ഷിജു , ഷിജു കോട്ടാങ്ങല്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സലീജ് കണ്ണൂര്‍ , മുബഷിര്‍ , സന്തോഷ് തോമസ് , ബിജു ഉതുപ്പ് , ഷാനവാസ് , ഷക്കീര്‍ എന്നിവര്‍ ലൈവ് ഓര്‍ക്കസ്ട്രയില്‍ അണിനിരന്നു.

സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി അരവി ഡാന്‍സ് അക്കാദമിയിലെ സ്വാതി ആദര്‍ശ് ചിട്ടപ്പെടുത്തിയ നൃത്താവിഷ്‌ക്കാരം, സൗഗന്ത് , ഹരീഷ് , ഉണ്ണീ എന്നിവര്‍ ചിട്ടപ്പെടുത്തിയ മേളം റിയാദ് ടാക്കിസിന്റെ വയലിന്‍ വിത്ത് ചെണ്ട ഫ്യൂഷന്‍ , അഞ്ചു അനിയന്‍ , സൗമ്യ തോമസ് , അഞ്ചു ആനന്ദ്, ജോയ്സ് മരിയ എന്നിവരുടെ സിനിമാറ്റിക് ഡാന്‍സ് , ഷമീര്‍ അഹമ്മദ് ചിട്ടപ്പെടുത്തിയ റിയാദ് ടാക്കീസ് ടീം അവതരിപ്പിച്ച ഒപ്പന , ദിവ്യ ഭാസ്‌കരന്‍ , ജെസ്ലി ജോസ് , ആനന്ദലക്ഷ്മി എന്നിവര്‍ അവതരിപ്പിച്ച സൂമ്പാ ഡാന്‍സ് എന്നവ പരിപാടിക്ക് മാറ്റ് കൂട്ടി.സജിന്‍ നിഷാന്‍ , ഷഹദ എന്നിവര്‍ അവതാരകരായിരുന്നു. റോബിന്‍ മാത്യു നയിച്ച ഡി ജെ വിത്ത് ചെണ്ടയും അരങ്ങേറി.

എന്‍ജിനിയര്‍ ലിജു ശബ്ദ നിയന്ത്രണവും , ലൈറ്റ് എന്‍ജിനിയര്‍ മനു , ആനന്ദ് , അന്‍സാര്‍ , ജിം , ശ്യാം , സാലി , രാഹുലാല്‍ , ഹേമന്ദ് , രാഹുല്‍ കൃഷ്ണ എന്നിവര്‍ വിവിധ ടെക്കനികല്‍ വിഭാഗങ്ങളും കൈകാര്യം ചെയ്തു . സ്‌പോണ്‍സര്‍മാരുടെ പ്രതിനിധികള്‍ക്ക് ഗസ്റ്റ് ഗായകരും റിയാദ് ടാക്കിസ് ഭാരവാഹികളും അംഗങ്ങളും ഉപഹാരം നല്‍കി.

സജീര്‍ സമദ്, റിജോഷ് കടലുണ്ടി , ഷാഫി നിലമ്പൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ ആളുകളെ നിയന്ത്രിച്ചു .
ലുബൈബ്ബ് ഇ കെ , അനില്‍കുമാര്‍ തമ്പുരു , ഷിജു ബഷീര്‍ , നൗഷാദ് പള്ളത് , എല്‍ദോ വയനാട് , ജംഷി , ഹാരിസ് , ഇല്ലിയാസ് , സാജിദ് നൂറനാട് , ജംഷി കാലിക്കറ്റ് , അന്‍സാര്‍ കൊടുവള്ളി , അന്‍വര്‍ യൂനുസ് , പ്രദീപ് കിച്ചു , ഫൈസല്‍ കൊച്ചു , നിസാര്‍ പല്ലികശ്ശേരി , റജീസ് , ജില്‍ ജില്‍ മാളവന , സിജോ മാവേലിക്കര , പ്രമോദ് , നൗഫല്‍ , സനൂപ് രയരോത്ത് , സുദീപ് പി എസ് , സുല്‍ഫി കൊച്ചു , വിജയകുമാര്‍ കായംകുളം , അഷ്റഫ് അപ്പകാട്ടില്‍ , പ്രസീത് , സിറാജ് , ശരത് , അശോക് , ശരീഖ് തൈക്കണ്ടി , സുലൈമാന്‍ വിഴിഞ്ഞം , സലിം പുളിക്കല്‍ , അസ്ലം പാലത്ത് , ശാരിക സുദീപ് , അജിത് , സനോജ് , സൈദ് , നൗഷാദ് പുനലൂര്‍ , വര്‍ഗീസ് തങ്കച്ചന്‍ , ജസ്റ്റിന്‍ മാര്‍ക്കോസ് , ബാദുഷ , വിജീഷ് , സജീവ് , അശ്വിന്‍ , കിരണ്‍ , ദേവൂട്ടി , ബാലഗോപാലന്‍ , ജോസ് കടമ്പനാട് ,പീറ്റര്‍ ജോര്‍ജ് , കബീര്‍ പട്ടാമ്പി , ജംഷാദ് , നാസര്‍ ആലുവ , സൈതാലി , ഷംനാസ് അയൂബ് , ഉമറലി അക്ബര്‍ , രാഷി രമേശ് , ഹുസൈന്‍ ഷാഫി ,ഫൈസല്‍ തലശ്ശേരി , ഷംനാദ് അയൂബ് , ഹാരിസ് ചോല , ഖൈസ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

നറക്കെടുപ്പില്‍ ഖൈസ് , സന്തോഷ് , തഫ്‌സീര്‍ , ഫൈസല്‍ കോട്ടയം , മിയര ഷാന്റോ എന്നിവര്‍ സമ്മാനങ്ങള്‍ക്ക് അര്‍ഹരായി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026