l o a d i n g

കേരള

സൗദി കെഎംസിസി മരണാനന്തര ആനുകൂല്യം കൈമാറി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 23, 2025

കണ്ണൂര്‍: കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി പ്രവാസികള്‍ക്കായി നടപ്പിലാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ ജിദ്ദയില്‍ മരണപ്പെട്ട പേരാവൂര്‍ സ്വദേശിയുടെ കുടുംബത്തിനുള്ള പദ്ധതി ആനുകൂല്യം ജിദ്ദ കണ്ണൂര്‍ ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി സക്കരിയ്യ ആറളം പേരാവൂര്‍ നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഒമ്പാല്‍ ഹംസക്ക് ചെക്ക് കൈമാറി നിര്‍വഹിച്ചു.

ജിദ്ദ കെഎംസിസി കോഡിനേറ്റര്‍ എസ് എല്‍ പി മുഹമ്മദ് കുഞ്ഞി പദ്ധതി വിശദീകരണം നടത്തി. പേരാവൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സക്കരിയ ബാനത്തുംകണ്ടി അധ്യക്ഷനായി. ജിദ്ദ കെഎംസിസി മുന്‍ വൈസ് പ്രസിഡണ്ട് അബ്ദുള്ള പാലേരി, പ്രവാസി ലീഗ് പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് തറാല്‍ ഹംസ ഹാജി, ബഷീര്‍ നെടുവോട്, റഷീദ് വട്ടിപ്രം, ഷമീര്‍ എടയന്നൂര്‍ പ്രസംഗിച്ചു. ഷംസീര്‍ സി കെ സ്വാഗതവും എ കെ അഷറഫ് നന്ദിയും പറഞ്ഞു. ആലക്കോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സിപി നൗഷാദ്,സി പി ഷഫീഖ്, കെ എം അബ്ദുല്ല, മുഹമ്മദ് ഹാജി കാവുംപടി പി പി യൂസഫ് ഹാജി, എസ് കെ അബ്ദുല്‍ അസീസ് പങ്കെടുത്തു.

ഫോട്ടോ: സൗദി കെഎംസിസി പ്രവാസി സുരക്ഷ പദ്ധതി ആനുകൂല്യം ജിദ്ദ കെഎംസിസി കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി സക്കരിയ്യ ആറളം മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ ഒമ്പാല്‍ ഹംസക്ക് കൈമാറുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026