l o a d i n g

ഗൾഫ്

മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് ഇബ്രാഹിം കവലയിലിന് സ്വീകരണം നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 23, 2025

ജിദ്ദ: സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം ജിദ്ദയിലെത്തിയ മുസ്ലിം ലീഗ് എറണാകുളം ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ഇബ്രാഹിം കവലയിലിന് കെഎംസിസി ജിദ്ദ - എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

പ്രബുദ്ധ കേരളത്തിന്റെ പുരോഗമന കാഴ്ച്ചപ്പാടുകളും മതനിരപേക്ഷ നിലപാടുകളും മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ്, അത്തരത്തിലൊരു കാഴ്ച്ചപ്പാട് വികസിപ്പിക്കുന്നതില്‍ മുസ്ലിം ലീഗിന്റെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങളെ സര്‍ഗ്ഗാത്മകമായി സമന്വയിപ്പിക്കുന്നതിലൂടെ ഐക്യവും അംഗീകാരവും നേടിയെടുക്കുന്നതില്‍ ഓരോരുത്തരുടേയും പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.

കെ എം സി സി ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ റസാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജന.സെക്രട്ടറി വി.പി. മുസ്തഫ സ്വാഗതവും സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍ നന്ദിയും പറഞ്ഞു.

കെ എം സി സി സൗദി ദേശീയ കമ്മിറ്റി സെക്രട്ടറി നാസര്‍ എടവനക്കാട്, ഉന്നതാധികാര സമിതി അംഗം നസീര്‍ വാവാക്കുഞ്ഞ്, ജുബൈല്‍ കെ എം സി സി പ്രസിഡണ്ട് ഷിബു ഇബ്രാഹിം, സൗത്ത് സോണ്‍ പ്രസിഡണ്ട് അനസ് പെരുമ്പാവൂര്‍, ജന സെക്രട്ടറി നാസര്‍ വേലഞ്ചിറ, നാസര്‍ വേലന്‍ചിറ, കെ എം സി സി എറണാകുളം ജില്ലാ കമ്മിറ്റി നേതാക്കളായ റഷീദ് ചാമക്കാടന്‍, ജാബിര്‍ മടിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

അഷ്റഫ് മൗലവി പല്ലാരിമംഗലം, അബ്ദുല്‍ റഷീദ് ആലുവ, ഹംസ അറക്കല്‍, മുഹമ്മദ് പല്ലാരിമംഗലം , നൗഷാദ് എം സാലി പാനൂര്‍,
ശാഹുല്‍ പെഴക്കാപിള്ളി, അനസ് എന്നിവര്‍ സ്വീകരണ യോഗത്തിന് നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026