l o a d i n g

ഗൾഫ്

കുവൈത്ത് എയര്‍വേയ്സും എസ്.ടി.സിയും സഹകരണ കരാര്‍ ഒപ്പുവെച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 23, 2025

കുവൈത്ത് സിറ്റി: കുവൈത്ത് എയര്‍വേയ്സും കുവൈത്ത് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനി(എസ്ടിസി)യും ടെലികമ്മ്യൂണിക്കേഷന്‍സ്, വ്യോമയാനം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന് ധാരണാ പത്രം ഒപ്പുവെച്ചു. പൊതു, സ്വകാര്യ മേഖലകളുമായുള്ള പങ്കാളിത്തം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് എസ്.ടി.സിയുമായുള്ള കരാറെന്ന് കുവൈത്ത് എയര്‍വേയ്സ് ചെയര്‍മാന്‍ അബ്ദുല്‍ മൊഹ്സെന്‍ അല്‍ ഫഗാന്‍ പറഞ്ഞു. വ്യോമഗതാഗതം, വിവരസാങ്കേതികവിദ്യ, നിര്‍മിതബുദ്ധി എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനും ഡിജിറ്റല്‍ സംവിധാനങ്ങളുടെ വികസനത്തിനും നൂതന ആശയവിനിമയ പരിഹാരങ്ങള്‍ക്കും കരാര്‍ വ്യവസ്ഥ ചെയ്യുന്നു. കുവൈത്ത് എയര്‍വേസ് ജീവനക്കാര്‍ക്കായി പ്രവര്‍ത്തന കാര്യക്ഷമതയും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലന പരിപാടികളും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ട് കമ്പനികളുടെയും ഉപഭോക്താക്കള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടാതെ, എയര്‍ലൈനിന്റെ ഒയാസിസ് ക്ലബ് കാര്‍ഡ് എസ്.ടി.സി ക്ലയന്റുകള്‍ക്ക് ലഭ്യമാക്കും. കരാര്‍ കുവൈത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാക്കാനുള്ള ചുവടുവെപ്പാണെന്ന് എസ്.ടി.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മൊആതാസ് അല്‍ ദറാബ് പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026