l o a d i n g

ബിസിനസ്

സൗദിയില്‍ മെഗാ ഓഫര്‍ ഷോപ്പിംഗുമായി ലുലു ഓണ്‍ സെയില്‍; എല്ലാ കാറ്റഗറികളിലും 50 ശതമാനം വിലക്കുറവ്, ഓണ്‍ സെയില്‍ ഓഗസ്റ്റ് 27 മുതല്‍ 30 വരെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 23, 2025

റിയാദ്: സൗദിയില്‍ ഇനി മെഗാ ഓഫറുകള്‍, മെഗാ സേവിംങ്‌സ്, മെഗാ ഷോപ്പിംഗ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓഫര്‍ ഉത്സവത്തിന് തുടക്കമിട്ട് ലുലു ഓണ്‍ സെയില്‍ സൗദിയില്‍ മടങ്ങിയെത്തുന്നു. ഓഗസ്റ്റ് 27 മുതല്‍ 30 വരെ നാല് ദിവസം നീളുന്ന മെഗാ ഓഫര്‍ ഷോപ്പിംങിന്റെ ഭാഗമായി സൗദിയിലുടനീളമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ വിവിധ കാറ്റഗറികളിലായി ഉത്പന്നങ്ങള്‍ക്ക് അന്‍പത് ശതമാനം വിലക്കുറവുണ്ടായിരിക്കും.

എല്ലാ കാറ്റഗറികളും ഫ്‌ലാറ്റ് ഫിഫ്റ്റി ഓഫറുകള്‍

ലുലു ഓണ്‍ സെയിലിന്റെ ഭാഗമായി ഗ്രോസറി, ബേക്കറി, വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍, ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഡിജിറ്റര്‍ ഗാഡ്ജറ്റ്‌സ് അടക്കം എല്ലാ കാറ്റഗറികളിലും ഉത്പന്നങ്ങള്‍ക്ക് ഫ്‌ലാറ്റ് ഫിഫ്റ്റി ഓഫറുകള്‍ ലഭിക്കും. ആഗോള ഫാഷന്‍ ബ്രാന്‍ഡുകളും ഫാഷന്‍ ട്രെന്‍ഡുകളിലെ പുതുമകളും പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, മൊബൈല്‍, ലാപ്‌ടോപ് അടക്കം ഗാഡ്ജറ്റ് അപ്‌ഗ്രേഡിന് തയ്യാറെടുക്കുന്ന ടെക് പ്രേമികള്‍ക്കും, ദൈനിംദിന ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്ന കുടുംബങ്ങള്‍ക്കും ഒരുപോലെ അവിശ്വസനീയ ഡീലുകളാണ് ഈ നാല് ദിവസം ലുലു ഓണ്‍ സെയിലില്‍ അവതരിപ്പിക്കുന്നത്.

മുന്‍ വര്‍ഷം ഉപഭോക്താക്കള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച് വന്‍ വിജയമാക്കിയ 'ലുലു ഓണ്‍ സെയില്‍' ഇത്തവണ കൂടുതല്‍ വിപുലമാക്കിയാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ കെഎസ്എ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ വ്യത്യസ്ത കാറ്റഗറികളിലും, ഉത്പന്നങ്ങളിലും ഫ്‌ലാറ്റ് ഫിഫ്റ്റി ഓഫറുകള്‍ ഒരുക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കള്‍ക്ക് ഈസി പേയ്‌മെന്റ് ഓപ്ഷനുകളും, ബാങ്ക് കാര്‍ഡ് ഓഫറുകളും

ഉപഭോക്താക്കളുടെ ''ലുലു ഓണ്‍ സെയില്‍' ഷോപ്പിംഗ് അനുഭവം കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന് ടാബി, തമാര, ഫ്‌ലെക്‌സി , ക്വാറ പോലെയുള്ള ലളിതമായ പേയ്‌മെന്റ് ഓപ്ഷനുകളും നല്‍കുന്നുണ്ട്.

ഇതിന് പുറമെ പ്രത്യേക ബാങ്ക് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഓഫറുകളും ഉണ്ടായിരിക്കും. റിയാദ് ബാങ്ക്, ANB, SNB, Emirates NBD, SAB, Bank AlJazira, Alrajhi Bank എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡുള്ള ഉപഭോക്താക്കള്‍ക്ക് 0% ഇന്‍സ്റ്റാള്‍മെന്റ് പ്ലാനും ലഭ്യമാണ്. ഈ സേവനങ്ങളിലൂടെ ലുലു ഓണ്‍ സെയില്‍ ഓഫറുകള്‍ക്ക് പുറമെ അധിക ഡിസ്‌കൗണ്ടുകളും ഉപഭോക്താക്കള്‍ക്ക് നേടാം.

ഒരേ സമയം ഉത്പന്നങ്ങള്‍ക്ക് ഗുണമേന്മയും, വൈവിധ്യവും, ലാഭവും വാഗ്ദാനം ചെയ്യുന്ന ഈ ഓഫര്‍ മാമാങ്കം ഉപഭോക്താക്കളുടെ ഷോപ്പിംങ് അനുഭവത്തെ അതുല്യവും അസാധാരണവുമാക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026