l o a d i n g

കായികം

സൗദി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരങ്ങള്‍ക്ക് സ്വര്‍ണം

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
August 24, 2025

റിയാദ്: സൗദി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരങ്ങള്‍ക്ക് സ്വര്‍ണം. വിമണ്‍ സിംഗിള്‍സില്‍ ഖദീജ നിസ, മെയില്‍ സിംഗിള്‍സില്‍ ഷാമില്‍ എന്നിവരാണ് ജേതാക്കളായത്. റിയാദ് ഗ്രീന്‍ സ്റ്റേഡിയത്തില്‍ 32 ക്ലബുകളില്‍ നിന്നായി 124 താരങ്ങളാണ് മത്സരത്തില്‍ മാറ്റുരച്ചത്. ബെസ്റ്റ് ഓഫ് ത്രീ പ്രകാരം അഞ്ച് ഗെയിമുകളില്‍ ഒരു തോല്‍വിപോലും വഴങ്ങാതെയാണ് ഖദീജയുടെ സ്വര്‍ണം.

അല്‍ സവാരി ക്ലബിന് വേണ്ടിയാണ് ഖദീജ ജേഴ്സി അണിഞ്ഞത്. നൂറ അല്‍ഗംദി, അസീല്‍ അല്‍മാലികി, ഹത്തൂണ്‍ തുര്‍ക്കിസ്ഥാനി, ഷൈമ അല്‍ഹര്‍ബി, ഏരിയല്‍ പെനാഫ്ളോര്‍ എന്നീ താരങ്ങളെയാണ് ഖദീജ നേരിട്ടത്. ഫിലിപ്പൈന്‍ താരം ഏരിയല്‍ പെനാഫല്‍ര്‍ വെളളി നേടി.

അല്‍ ഹിലാല്‍ ക്ലബിനുവേണ്ടി കളത്തിലിറങ്ങിയ കോഴിക്കോട് സ്വദേശി ഷാമില്‍ മൂട്ടുമ്മലാണ് പുരുഷ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. കഴിഞ്ഞ വഷത്തെ സൗദി ദേശീയ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാക്കളാണ് ഇരുവരും.

കോഴിക്കോട് കൊടുവളളി സ്വദേശിയാണ് ഖദീജ നിസ. കഴിഞ്ഞ മാസം ജര്‍മ്മനിയില്‍ നടന്ന ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി സ്പോര്‍ട്സ് ഫെഡറേഷന്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ഖദീജ, കഴിഞ്ഞ വര്‍ഷത്തെ യൂനിവേഴ്സിറ്റി ബാഡ്മിന്റണ്‍ ചാമ്പ്യനാണ്.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026