l o a d i n g

ഗൾഫ്

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന അബ്ദുല്‍ കരീം മൗലവി പല്ലാരിമംഗലത്തിന് യാത്രയയപ്പ് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 24, 2025

ജിദ്ദ: മൂന്നര പതിറ്റാണ്ടു കാലത്തെ സന്തുഷ്ട പ്രവാസം നല്‍കിയ ആത്മ സംതൃപ്തിയോടെ നാട്ടിലേക്കു മടങ്ങുന്ന കെ എം സി സി ജിദ്ദ എറണാകുളം ജില്ലാ നേതാവ് അബ്ദുല്‍ കരീം മൗലവി പല്ലാരിമംഗലത്തിന് യാത്ര അയപ്പു നല്‍കി. എറണാകുളം - ജിദ്ദ കെഎംസിസി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യാത്ര അയപ്പു സമ്മേളനത്തിന് ജില്ലാ പ്രസിഡണ്ട് റഷീദ് ചാമക്കാടന്‍ അധ്യക്ഷത വഹിച്ചു. ജാബിര്‍ മടിയൂര്‍ സ്വാഗതവും ശാഹുല്‍ പേഴക്കപ്പിള്ളി നന്ദിയും രേഖപ്പെടുത്തി.

സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം സൗദിയിലെത്തിയ മുസ്ലിം ലീഗ്‌ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ഇബ്രാഹിം കവലയില്‍ തന്റെ സുഹൃത്തായ അബ്ദുല്‍ കരീം മൗലവിയുമായുള്ള ബാല്യകാല ഓര്‍മ്മകള്‍ പങ്കുവെച്ചു. വിശുദ്ധ ഭൂമിയില്‍ പ്രവാസം അനുഷ്ഠിക്കാനായതും, ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഹജ്ജിനെത്തുന്ന വിശ്വാസി സമൂഹത്തിന് സേവനം നല്‍കാനായതും ജീവിത സായൂജ്യം നല്‍കുന്ന ഒന്നായതില്‍ അതീവ സന്തുഷ്ടനാണെന്ന്‌ അബ്ദുല്‍ കരീം മൗലവി വ്യക്തമാക്കി.

കെ എം സി സി ജിദ്ദാ സെന്‍ട്രല്‍കമ്മിറ്റി ഉപാധ്യക്ഷന്‍ റസാഖ് മാസ്റ്റര്‍, സെന്‍ട്രല്‍ കമ്മിറ്റി ജന.സെക്രട്ടറി വി.പി. മുസ്തഫ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍, ഷൗക്കത്ത് ഞാറക്കോടന്‍, സക്കീര്‍ നാലകത്ത്, സിറാജ് കണ്ണവം , ഇസ്ഹാഖ് പൂണ്ടോളി എന്നിവര്‍ പങ്കെടുത്തു.

കെ എം സി സി സൗദി ദേശീയ കമ്മിറ്റി സെക്രട്ടറി നാസര്‍ എടവനക്കാട്, ഉന്നതാധികാര സമിതി അംഗം നസീര്‍ വാവാക്കുഞ്ഞ്, ജുബൈല്‍ കെ എം സി സി പ്രസിഡണ്ട് ഷിബു ഇബ്രാഹിം, സൗത്ത് സോണ്‍ പ്രസിഡണ്ട് അനസ് പെരുമ്പാവൂര്‍, സെക്രട്ടറി നാസര്‍ വേലഞ്ചിറ, കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റി നേതാക്കളായ റഷീദ് ചാമക്കാടന്‍, ജാബിര്‍ മടിയൂര്‍, അഷ്‌റഫ് മൗലവി പല്ലാരിമംഗലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അബ്ദുല്‍ റഷീദ് ആലുവ, സമീര്‍ ആലപ്പുഴ, ഹംസ അറക്കല്‍, മുഹമ്മദ് പല്ലാരിമംഗലം തുടങ്ങവ്രര്‍ യാത്ര അയപ്പു യോഗത്തിന് നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026