l o a d i n g

ഗൾഫ്

സൗദിയിലെ റോഡുകളുടെ വിവര ശേഖരണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി ഏകജാലക സംവിധാനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 25, 2025

റിയാദ്: സൗദിയില്‍ റോഡുകളുടെ വിവര ശേഖരണം, നിര്‍മാണം, അറ്റകുറ്റപണികള്‍ എന്നിവയെ ഏകോപിപ്പിക്കുന്നതിന് ഏകീകൃത ഡിജിറ്റല്‍ സംവിധാനം വരുന്നു. റോഡ് നെറ്റ്വര്‍ക്ക് മാനേജ്‌മെന്റിന്റെ കാര്യക്ഷമത വര്‍ധനവും ദേശീയ പദ്ധതികളുടെ ലക്ഷ്യ പൂര്‍ത്തീകരണവുമാണ് ഈ ഏകജാലക സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മുനിസിപ്പല്‍ ഭവനകാര്യ മന്ത്രാലയം അറിയിച്ചു.

റോഡുകളുടെ വിവര ശേഖരണം, അറ്റകുറ്റപണികളുടെ കൃത്യതയാര്‍ന്ന പൂര്‍ത്തീകരണം, നിര്‍മാണം എന്നിവ ഏകീകരിക്കുന്നതിനും പരിപാലിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കും. ഏറ്റവും പുതിയ ഡിജിറ്റല്‍ വിശകലന സാങ്കേതികവിദ്യകളെയും ജിയോസ്പെഷ്യല്‍ മാപ്പിംഗിനെയും ആശ്രയിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുക. റോഡ് ആസ്തി മാനേജ്‌മെന്റിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ചെലവ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും വിഭവ വിനിയോഗം യുക്തിസഹമാക്കുന്നതിനും ദീര്‍ഘകാല ആസൂത്രണത്തിനുള്ള നൂതന ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള തീരുമാനങ്ങള്‍ക്കും ഇത് കാരണാകും. അത് വഴി മുനിസിപ്പാലിറ്റികള്‍ക്കുള്ള ബജറ്റ് വിഹിതം മെച്ചപ്പെടുത്തുന്നതിനും, ഗതാഗത സുരക്ഷാ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും ഇതുപകരിക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026