l o a d i n g

ഗൾഫ്

സൗദി കലാസംഘം 'തബൂക്ക് ബീറ്റ്സ് 2025' മെഗാ ഷോ പോസ്റ്റര്‍ പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 25, 2025

ജിദ്ദ: സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ പൊതുകൂട്ടായ്മയായ സൗദി കലാസംഘം (എസ്.കെ.എസ്) സംഘടിപ്പിക്കുന്ന മൂന്നാമത് മെഗാ ഷോ നവംബര്‍ 28 ന് വെള്ളിയാഴ്ച തബൂക്കില്‍ നടക്കും. 'തബൂക്ക് ബീറ്റ്സ് 2025' എന്ന പേരില്‍ നടക്കുന്ന മഹാമേളയില്‍ സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും. 'തബൂക്ക് ബീറ്റ്സ് 2025' മെഗാ ഷോയുടെ പോസ്റ്റര്‍ പ്രകാശനവും എസ്.കെ.എസ് കലാകാരന്മാരുടെ സംഗീതനിശയും കഴിഞ്ഞ ദിവസം ജിദ്ദയില്‍ നടന്നു. എസ്.കെ.എസ് രക്ഷാധികാരി ഹസ്സന്‍ കൊണ്ടോട്ടി, ജിദ്ദയില്‍ നിന്നുള്ള മറ്റു കമ്മിറ്റി അംഗങ്ങളായ സോഫിയ സുനില്‍, ഇജാസ് കളരിക്കല്‍, ഇസ്മായില്‍ ഇജ്ലു, ഡോ. ഹാരിസ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ജനറല്‍ സെക്രട്ടറി വിജേഷ് ചന്ദ്രു പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു. മോഹന്‍ ബാലന്‍, വാസു വെളുത്തേടത്ത്, സീതി കൊളക്കാടന്‍, അലി തേക്കുതോട്, ഡോ. ഇന്ദു ചന്ദ്രശേഖരന്‍, ഖാജാ സാഹബ്, നൗഷാദ് ചാത്തല്ലൂര്‍, റാഫി ബീമാപള്ളി, സാദിഖലി തുവ്വൂര്‍, സുല്‍ഫീക്കര്‍ ഒതായി, അഷ്റഫ് ചുക്കന്‍, മജീദ് ഇശല്‍ മക്ക തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. നിസ്സാര്‍ മടവൂര്‍ അവതാരകനായിരുന്നു.

തുടര്‍ന്ന് എസ്.കെ.എസ് കലാകാരന്‍മാര്‍ അവതരിപ്പിച്ച സംഗീതനിശയും മറ്റ് കലാഇനങ്ങളും സദസ്സ് നന്നായി ആസ്വദിച്ചു. ജമാല്‍ പാഷ, വിജേഷ് ചന്ദ്രു, ഡോ. ഹാരിസ്, റഹീം കാക്കൂര്‍, ഖമറുദ്ധീന്‍, ഇസ്മായില്‍ ഇജ്ലു, ജവാദ് പെരുമ്പാവൂര്‍, മുജീബ് കല്‍പ്പറ്റ, സാദിഖലി തുവ്വൂര്‍, ബഷീര്‍ താമരശ്ശേരി, മുഹമ്മദ് റാഫി ആലുവ, ഹസന്‍ കൊണ്ടോട്ടി, മന്‍സൂര്‍ ഫറോഖ്, നിസാര്‍ മടവൂര്‍, വിവേക് പിള്ള, ആശിര്‍ കൊല്ലം, ഹാഫിസ് ഹമീദി, കാസിം കുറ്റ്യാടി, സോഫിയ സുനില്‍, രമ്യ ബ്രൂസ്, മുനീര്‍ താനൂര്‍, റിയാസ് മേലാറ്റൂര്‍, മുബാറക് കൊണ്ടോട്ടി, മുസ്തഫ മുഹ്സിന്‍, മാസിന്‍ ജമാല്‍ പാഷ, കോയ, സബീന റാഫി, നജീബ് മടവൂര്‍ എന്നിവര്‍ ഗാനപാലപിച്ചു. വിവിധ വിശിഷ്ട വ്യക്തികളുടെ ശബ്ദാനുകരണത്തിലൂടെ ഫാസില്‍ ഓച്ചിറ സദസ്സിനെ ചിരിപ്പിച്ചു.

സൗദി അറേബ്യയിലെ മലയാളി കലാകാരന്മാരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിന്റെ ഭാഗമായി രൂപീകരിച്ച സൗദി കലാസംഘത്തില്‍ നിലവില്‍ 230 അംഗങ്ങളുണ്ട്. പ്രസിഡന്റ് തബൂക്കില്‍ നിന്നുള്ള റഹീം ഭരതന്നൂര്‍, ജനറല്‍ സെക്രട്ടറി ജിദ്ദയില്‍ നിന്നുള്ള വിജേഷ് ചന്ദ്രു, ട്രഷറര്‍ റിയാദില്‍ നിന്നുള്ള തങ്കച്ചന്‍ വര്‍ഗീസ് എന്നിവരാണ് എസ്.കെ.എസ് പ്രധാന ഭാരവാഹികള്‍. എസ്.കെ.എസിന്റെ പ്രഥമ മെഗാ ഷോ 'റിയാദ് ബീറ്റ്സ് 2022' എന്ന പേരില്‍ റിയാദിലും രണ്ടാമത് മഹാമേള 'ജിദ്ദ ബീറ്റ്സ് 2024' എന്ന പേരില്‍ ജിദ്ദയിലും നടന്നിരുന്നു. ഈ വര്‍ഷം നടക്കുന്ന 'തബൂക്ക് ബീറ്റ്സ് 2025' ന് ശേഷം വരും വര്‍ഷങ്ങളില്‍ സൗദിയിലെ മറ്റു നഗരങ്ങളിലും മെഗാ ഷോകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഫോട്ടോ: സൗദി കലാസംഘം 'തബൂക്ക് ബീറ്റ്സ് 2025' മെഗാ ഷോ പോസ്റ്റര്‍ പ്രകാശനം ജിദ്ദയില്‍ ജനറല്‍ സെക്രട്ടറി വിജേഷ് ചന്ദ്രു നിര്‍വഹിക്കുന്നു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026