l o a d i n g

കായികം

ചാംസ് സബീന്‍ എഫ് സി - റീം റിയല്‍ കേരള മത്സരം സമനിലയില്‍, ടാലെന്റ്‌റ് ടീന്‍സ് ഫുട്ബാള്‍ അക്കാഡമി ജൂനിയര്‍ ഡിവിഷന്‍ ചാമ്പ്യന്മാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 25, 2025

ജിദ്ദ: ബ്ലൂസ്റ്റാര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദ ഖാലിദ് ബിന്‍ വലീദ് അല്‍ റുസൂഫ് സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ആറാമത് അബീര്‍ ബ്ലൂസ്റ്റാര്‍ സോക്കര്‍ ഫെസ്റ്റില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന സൂപ്പര്‍ ലീഗിലെ സിഫ് ക്ലാസിക്കോ പോരാട്ടത്തില്‍ കരുത്തരായ റീം റിയല്‍ കേരളയും ചാംസ് സബീന്‍ എഫ് സിയും ഓരോ ഗോള്‍ വീതം നേടി സമനിയിലയില്‍ പിരിഞ്ഞു. ഫൈനല്‍ പ്രവേശനത്തിന് വിജയം അനിവാര്യമായിരുന്ന ഇരു ടീമുകളും കിക്ക് ഓഫ് മുതല്‍ തന്നെ ആക്രമണ ഫുട്ബാള്‍ പുറത്തെടുത്തപ്പോള്‍ മത്സരം തുടക്കം മുതല്‍ ആവേശകരമായി.

ചെന്നൈ എഫ് സി താരം നൗഫല്‍ നിയന്ത്രിച്ച റിയല്‍ കേരള മധ്യനിരയും കേരള പ്രീമിയര്‍ ലീഗ് താരം മുഹമ്മദ് റമീഫ് നയിച്ച സബീന്‍ എഫ് സി മധ്യനിരയും നിരന്തരം മുന്നേറ്റ നിരക്ക് പന്തെത്തിക്കുകയും ഇരു മുന്നേറ്റനിരയും കിട്ടിയ അവസരങ്ങളിലൊക്കെ എതിര്‍ ഗോള്‍മുഖത്തേക്ക് കടന്നു കയറുകയും ചെയ്തതോടെ മത്സരത്തില്‍ ഏത് നിമിഷവും ഗോള്‍ വീഴാമെന്ന അവസ്ഥയായെങ്കിലും സബീന്‍ എഫ് സി അവരുടെ നായകന്‍ അന്‍സില്‍ റഹ്‌മാന്റെ നേതൃത്വത്തിലും, ഐ ലീഗ് താരം അമീന്‍ കോട്ടകുത്തിന്റെ നേതൃത്വത്തില്‍ റിയല്‍ കേരളയും ശക്തമായ പ്രതിരോധം തീര്‍ത്തതോടെ മത്സരത്തിന്റെ ആദ്യ പകുതിയി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഇടവേള കഴിഞ്ഞു തിരിച്ചെത്തിയ ഇരു ടീമുകളും കൂടുതല്‍ മൂര്‍ച്ചയുള്ള ആക്രമണ ഫുട്ബാള്‍ പുറത്തെടുത്തതോടെ മത്സരം കൂടുതല്‍ ആവേശകരമായി.

മധ്യനിരയില്‍ നിന്നും മികച്ച ഒരു പാസ്സിലൂടെ ലഭിച്ച പന്തുമായി റിയല്‍ കേരള പെനാല്‍റ്റി ബോക്‌സിലേക്ക് കടന്നു കയറിയ അന്‍ഷാദിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെ സബീന്‍ എഫ് സിയാണ് മത്സരത്തില്‍ ആദ്യം ലീഡ് നേടിയത്. അബ്ദുല്‍ റഹീം ആണ് കിക്കെടുത്തത്. ഗോള്‍ വീണതോടെ ഉണര്‍ന്ന് പൊരുതിയ റിയല്‍ കേരള താരങ്ങള്‍ ഗോള്‍ മടക്കാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും സബീന്‍ എഫ് സി പ്രതിരോധ നിര ഒരു പിഴവും അനുവദിക്കാതെ കോട്ട കാത്തു. ലോങ്ങ് വിസിലിനു സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കെ വിജയാഘോഷത്തിനു ഒരുങ്ങി നിന്ന സബീന്‍ എഫ് സി ആരാധകരെ ഞെട്ടിച്ചു കൊണ്ട് മധ്യനിരയില്‍ അധ്വാനിച്ചു കളിച്ച നൗഫല്‍ മൈതാനത്തിന്റെ വലതു മൂലയില്‍ നിന്ന് രണ്ടു പ്രതിരോധ നിരക്കാരെ വെട്ടിച്ചു പെനാല്‍ട്ടി ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ ക്രോസ് സബീന്‍ എഫ് സി ഗോള്‍കീപ്പര്‍ നിഹാലിന് ഒരവസരവും നല്‍കാതെ മനോഹരമായ ഹെഡറിലൂടെ വലയുടെ മൂലയിലേക്ക് തിരിച്ചു വിട്ടു കൊണ്ട് സനൂജ് റിയല്‍ കേരളക്ക് സമനില സമ്മാനിക്കുകയായിരുന്നു. സബീന്‍ എഫ് സിയുടെ മുഹമ്മദ് റമീഫ് ആണ് മാന്‍ ഓഫ് ദി മാച്ച്. ഡോക്ടര്‍ അനീസ് നൂറിന്‍ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സമ്മാനിച്ചു.

ബി ഡിവിഷന്‍ മത്സരങ്ങളില്‍ ഡക്‌സോ പാക്ക് ന്യൂ കാസില്‍ എഫ് സി ഏകപക്ഷീയമായ ഒരു ഗോളിന് അറബ് ഡ്രീംസ് എ സി സി ബി ടീമിനെ പരാജയപ്പെടുത്തി സെമിഫൈനലില്‍ പ്രവേശിച്ചു. മുഹമ്മദ് ഷുഹൈബ് ആണ് ന്യൂ കാസിലിനു വേണ്ടി ഗോള്‍ നേടിയത്. ഷുഹൈബ് തന്നെയാണ് മത്സരത്തിലെ മികച്ച കളിക്കാരനും. പവര്‍ ഹൗസ് എം ഡി ഷാഫി മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സമ്മാനിച്ചു. ബി ഡിവിഷന്‍ രണ്ടാം മത്സരത്തില്‍ വിജയ് മസാല ബി എഫ് സി യും ക്സൈക്ലോണ്‍ മൊബൈല്‍ അക്സെസ്സറിസ് ഐ ടി സോക്കറും ഓരോ ഗോള്‍ വീതമടിച്ചു സമനിലയില്‍ പിരിഞ്ഞു. ദില്‍ഷാദ് ഐ ടി സോക്കറിന് വേണ്ടിയും നബ്ഹാന്‍ ബി എഫ് സി ജിദ്ദക്ക് വേണ്ടിയും ഗോളുകള്‍ നേടി. മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട വിജയ് മസാല ബി എഫ് സിയുടെ ദില്‍ഷാദ് അമാനത്തിന് അല്‍ ജമാല്‍ കമ്പനി മിഡില്‍ ഈസ്റ്റ് മാനേജര്‍ ഫാസില്‍ തിരൂര്‍ അവാര്‍ഡ് സമ്മാനിച്ചു.

പതിനേഴു വയസ്സിനു താഴെ ഉള്ളവരുടെ ജൂനിയര്‍ ഡിവിഷന്‍ ഫൈനലില്‍ സ്‌പോര്‍ട്ടിങ് യുണൈറ്റഡ് ജിദ്ദയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു കൊണ്ട് ടാലെന്റ്‌റ് ടീന്‍സ് ഫുട്ബാള്‍ അക്കാഡമി ചാമ്പ്യന്മാരായി. മുഹമ്മദ് ഷിഹാന്‍, തരീഫ് എന്നിവരാണ് ടാലെന്റ്‌റ് ടീന്‍സിന് വേണ്ടി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ടാലന്റ് ടീന്‍സിന്റെ താരീഫിനുള്ള വിജയ് മസാല അവാര്‍ഡും ഷീര ലാത്തീന്‍ പുരസ്‌കാരവും സിഫ് ടെക്നിക്കല്‍ ടീം അംഗം നൗഷാദ് പാലക്കല്‍ സമ്മാനിച്ചു. ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി സിഫ് വൈസ് പ്രസിഡണ്ട് നിസാം പാപ്പറ്റയും, ക്യാഷ് അവാര്‍ഡ് സിഫ് സെക്രട്ടറി ഷഫീക് പട്ടാമ്പിയും, റണ്ണറപ്പിനുള്ള ട്രോഫി സിബ്റോ ഗ്രൂപ്പ് സി ഇ ഒ അഷറഫ് കുട്ടശ്ശേരിയും ക്യാഷ് അവാര്‍ഡ് ഫൈസല്‍ അരിപ്രയും വിതരണം ചെയ്തു.

ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ അടുത്ത വെള്ളിയാഴ്ച നടക്കും. ബി ഡിവിഷന്‍ ആദ്യ സെമിയില്‍ വൈകുന്നേരം ഏഴു മണിക്ക് റീം യാസ് എഫ് സി ക്സൈക്ലോണ്‍ മൊബൈല്‍ ആക്സെസറീസ് ഐ ടി സോക്കറുമായും, രണ്ടാം സെമിയില്‍ ഡക്‌സോ പാക്ക് ന്യൂ കാസില്‍ എഫ് സി വെല്‍കണക്ട് ഫ്രണ്ട്സ് ജിദ്ദയുമായും ഏറ്റുമുട്ടും. സൂപ്പര്‍ ലീഗിലെ അവസാന മത്സരങ്ങളില്‍ ചാംസ് സബീന്‍ എഫ് സി എന്‍കംഫര്‍ട് എ സി സി എ ടീമുമായും, റീം റിയല്‍ കേരള അബീര്‍ എക്‌സ്പ്രസ്സ് ബ്ലാസ്റ്റേഴ്സ് എഫ് സിയുമായും ഏറ്റുമുട്ടും.

കാണികള്‍ക്കായുള്ള നറുക്കെടുപ്പിലെ വിജയിക്കുള്ള എല്‍ ഇ ഡി ടെലിവിഷന്‍ ഷാഫി പവര്‍ ഹൗസ് സമ്മാനിച്ചു. ഫാസില്‍ തിരൂര്‍, ഡോക്ടര്‍ അനീസ് നൂറിന്‍, ഫിറോസ് റിയല്‍ കേരള, സിഫ് ജനറല്‍ ക്യാപ്റ്റന്‍ അന്‍വര്‍ കരിപ്പ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026