ആലപ്പുഴ: ഖത്തറില്‍ മരിച്ച കായംകുളം റെയില്‍വേ സ്റ്റേഷന് സമീപം നാടാലക്കല്‍ കുടുംബാംഗം റിട്ട ഹെഡ് മാസ്റ്റര്‍ താഹ കുഞ്ഞ് ഹലീമ കുഞ്ഞ് ദമ്പതികളുടെ മകന്‍ മുജീബ് നാടാലയ്ക്കലിന്റെ (54) മൃതദേഹം നാട്ടിലെത്തിച്ച് പുത്തന്‍ തെരുവ് ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ കഖബറക്കി. ഗള്‍ഫിലും നാട്ടിലും രാഷ്ട്രീയ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു മുജീബ്. മരണാനന്തര ചടങ്ങില്‍ വിവിധ മേഖലളിലെ നൂറു കണക്കിന് പേര്‍ പങ്കെടുത്തു. ശനിയാഴ്ചയാണ് മുജീബ് ഖത്തറിലെ താമസസ്ഥലത്ത് മരണപ്പെട്ടത്. A to Z റെന്റ് എ കാര്‍ , ഓട്ടോ ഗാരേജ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയായിരുന്നു.
ഭാര്യ : സജീന മുജീബ്. മക്കള്‍ : റീമ, റോഷ്ന. മരുമകന്‍: ഷാനില്‍.
Related News