l o a d i n g

ബിസിനസ്

ആഗോള നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഗോള്‍ഡന്‍ വിസയുമായി ഒമാന്‍, പദ്ധതി പ്രഖ്യാപനം 31ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 26, 2025

മസ്‌ക്കത്ത്: വ്യവസായ രംഗത്ത് ആഗോള നിക്ഷേപം ആകര്‍ഷിക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ നയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി. ഇതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇതില്‍ ആകര്‍ഷകമായുള്ളത് ഗോള്‍ഡന്‍ വിസയാണ്. ഇതിന്റെ പ്രഖ്യാപനം ഓഗസ്റ്റ് 31ന് നടത്തും.

ഡിജിറ്റല്‍, വിദ്യാഭ്യാസം, കെട്ടിട നിര്‍മാണം തുടങ്ങിയ രംഗങ്ങളില്‍ പ്രത്യേകമായ നിക്ഷേപ പദ്ധതികള്‍ക്കാണ് ഒമാന്‍ ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്. വിദേശ യൂണിവേഴ്‌സിറ്റികളുമായുള്ള സഹകരണം, സ്വദേശി നിക്ഷേപത്തിന്റെ തോത് വര്‍ധിപ്പിക്കല്‍, ദുബായ് മോഡലില്‍ വിദേശ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ തുടങ്ങിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനികളായ ബിസിനസുകാര്‍ക്ക് രാജ്യത്തും വിദേശത്തും ബിസിനസ് വ്യാപിപ്പിക്കാന്‍ പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

വിദേശ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നത് സംബന്ധിച്ച ചട്ടങ്ങള്‍ വൈകാതെ തയ്യാറാക്കും. പദ്ധതിയുടെ പ്രഖ്യാപനം ഓഗസ്റ്റ് 31 ന് നടത്തും. ഏതെല്ലാം മേഖലകളിലെ നിക്ഷേപകര്‍ക്കാണ് ഗോള്‍ഡന്‍ വിസ നല്‍കുകയെന്ന് വ്യക്തമായിട്ടില്ല. അതേസമയം, ബാങ്കിംഗ് മേഖലയിലെ ഡിജിറ്റല്‍ ടെക്നോളജി വികസനത്തിന് വിദേശ സാങ്കേതിക വിദഗ്ധര്‍ക്കും നിക്ഷേപകര്‍ക്കും പ്രത്യേക പരിഗണന ലഭിക്കുമെന്നാണ് സൂചന. ദീര്‍ഘകാലത്തേക്കുള്ള വികസനം മുന്നില്‍ കണ്ടാണ് ഒമാന്‍ സര്‍ക്കാര്‍ പുതിയ നയം പ്രഖ്യാപിക്കുന്നത്.

പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തില്‍ വിദ്യാഭ്യാസ രംഗത്തും നിര്‍മാണ മേഖലയിലും പുതിയ പദ്ധതികള്‍ ഉണ്ടാകും. ജര്‍മന്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയും ഒമാന്‍ സുല്‍ത്താല്‍ ഖാബൂസ് യൂണിവേഴ്സിറ്റിയും ചേര്‍ന്നുള്ള വിദ്യാഭ്യാസ പദ്ധതിക്ക് കരാറുണ്ടാക്കിയതായും ഒമാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026