l o a d i n g

വേള്‍ഡ്

ഇന്ത്യ-പാക് യുദ്ധം നിര്‍ത്തിയതിനിനു പിന്നില്‍ താന്‍ തന്നെയെന്ന അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 26, 2025

വാഷിങ്ടന്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയതിനു പിന്നില്‍ താനാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഏഴു വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഏതു രാജ്യം, ഏതൊക്കെ വിമാനങ്ങള്‍ വെടിവച്ചിട്ടുവെന്നതില്‍ വ്യക്തതയില്ല. അഞ്ച് വിമാനങ്ങള്‍ വെടിവച്ചിട്ടെന്നാണ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമായതിനു പിന്നില്‍ യുഎസുമായുള്ള വ്യാപാരമാണെന്നും ട്രംപ് ആവര്‍ത്തിച്ചു. ''24 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ നടപ്പിലായില്ലെങ്കില്‍ വ്യാപാരം നിര്‍ത്തിവയ്ക്കുമെന്ന് യുഎസ് ഭീഷണിപ്പെടുത്തി. നിങ്ങള്‍ക്ക് വ്യാപരമല്ലേ വേണ്ടത്. യുദ്ധം ചെയ്തുകൊണ്ടിരുന്നാല്‍ നിങ്ങളുമായി ഒരു വ്യാപാരവും ഞങ്ങള്‍ നടത്തില്ല. 24 മണിക്കൂറിനുള്ളില്‍ തീരുമാനം എടുക്കണമെന്നു പറഞ്ഞു, അവരത് എടുത്തു. ഞാനിത് പലവട്ടം പ്രയോഗിച്ചിട്ടുണ്ട്. പരിഹാരം കാണാന്‍ വ്യാപാരമോ മറ്റെന്തെങ്കിലുമോ ആണ് വേണ്ടതെങ്കില്‍ ഞാനത് ഉപയോഗിച്ചിട്ടുണ്ട്.'' ട്രംപ് ആവര്‍ത്തിച്ചു. ട്രംപ് ഇതിനു മുന്‍പും ഇതേ വാദം ഉന്നയിച്ചിരുന്നുവെങ്കിലും ഇന്ത്യ അതു തള്ളുകയായിരുന്നു. അമേരിക്ക ഏര്‍പ്പെടുത്തിയ അധിക നികുചി പ്രാബല്യത്തിലാവാന്‍ മണിക്കൂറുകള്‍ അവശേഷിക്കെയാണ് ട്രംപ് തന്റെ വാദവുമായി വീണ്ടും രംഗപ്രവേശം ചെയ്തിട്ടുള്ളത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026