l o a d i n g

ഗൾഫ്

നബിദിനത്തിന് യു.എ.ഇയില്‍ സ്വകാര്യ മേഖലക്കും അവധി, വാരാന്ത്യം നീണ്ട അവധി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 27, 2025

ദുബായ്: നബിദിനം പ്രമാണച്ച് യുഎഇ സെപ്റ്റംബര്‍ 5-ന് സ്വകാര്യ മേഖല ജീവനക്കാര്‍ക്കും പൊതു അവധി പ്രഖ്യാപിച്ചു. നേരത്തെ, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സെപ്റ്റംബര്‍ 5 പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. ഇത് വാരാന്ത്യ അവധിക്കൊപ്പം (ശനി, ഞായര്‍) മൂന്ന് ദിവസത്തെ നീണ്ട അവധിക്ക് വഴിയൊരുക്കും.

റബി അല്‍ അവ്വല്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്നാണ് യുഎഇയില്‍ സഫര്‍ മാസം 30 ദിവസമായി കണക്കാക്കിയത്. അതിനാല്‍ ഹിജ്റ കലണ്ടറിലെ മൂന്നാം മാസം ഇന്നലെ ആരംഭിച്ചു. അതുകൊണ്ടാണ് റബീഉല്‍ അവ്വല്‍ 12 സെപ്റ്റംബര്‍ 5-ന് വരുന്നത്. ഈ വര്‍ഷം സൗദിയും യുഎഇയും രണ്ടു ദിവസങ്ങളിലാണ് പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്നത്. യുഎഇയെക്കാള്‍ ഒരു ദിവസം മുന്‍പാണ് സൗദി മാസപ്പിറവി കണ്ടത്. ഓരോ ഹിജ്റ മാസത്തിലെയും 29-ാം ദിവസം യുഎഇയിലെ മാസപ്പിറവി കമ്മിറ്റി അടുത്ത ഇസ്ലാമിക മാസം പ്രഖ്യാപിക്കാന്‍ യോഗം ചേരാറുണ്ട്. അതുപ്രകാരം യോഗം ചേര്‍ന്ന് 29ന് മാസപ്പിറവി കാണാതിരുന്നതിനാലാണ് സഫര്‍ മാസം 30 പൂര്‍്ത്തിയാക്കി അബീഉല്‍ അവ്വല്‍ തുടങ്ങിയത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026