l o a d i n g

കായികം

'ഇ അഹമ്മദ് സാഹിബ് മെമ്മോറിയല്‍ സൂപ്പര്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ്' പോസ്റ്റര്‍ പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 27, 2025

ജിദ്ദ : ഫുട്‌ബോള്‍ മാമാങ്കത്തിന്റെ കാഹളം മുഴക്കി ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെപ്റ്റംബര്‍ 19 നു തുടക്കം കുറിക്കുന്ന 'ഇ.അഹമ്മദ് സ്മാരക സൂപ്പര്‍ 7 ' ഫുട്‌ബോള്‍ മത്സരത്തിന്റെ പോസ്റ്റര്‍ പ്രകാശനം നടന്നു.

ജിദ്ദ കണ്ടതില്‍ ഏറ്റവും വലിയ സമ്മാനങ്ങള്‍ക്ക് വേണ്ടി ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെപ്റ്റംബര്‍ 19ന് തുടക്കം കുറിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ആരവം മുഴക്കി ജന നിബിഡമായ സദസ്സില്‍ പോസ്റ്റര്‍ പ്രകാശനം നടന്നു. പ്രമുഖ സ്‌പോണ്‍സര്‍മാരായ എബിസി കാര്‍ഗോ, അല്‍ വഫ സൂപ്പര്‍മാര്‍ക്കറ്റ് & ജീപാസ് പ്രതിനിധികളുടെയും ജിദ്ദയിലെ കെഎംസിസി വിവിധ കമ്മിറ്റികളുടെ നേതൃനിരയിലെ പ്രമുഖരുടെയും, സ്വിഫ് പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ജിദ്ദ കെഎംസിസി ജനറല്‍ സെക്രട്ടറി വി.പി മുസ്തഫ സ്വിഫ് ജനറല്‍ സെക്രട്ടറി നിസാം മമ്പാടിന് പോസ്റ്റര്‍ കൈമാറി പ്രകാശനം നടത്തി.

സെപ്റ്റംബര്‍ 19ന് ഖാലിദ് ബിന്‍ വലീദ് അല്‍ റുസൂഖ് സ്റ്റേഡിയത്തില്‍ ജിദ്ദയിലെ വിവിധ കെഎംസിസി കമ്മിറ്റികള്‍ അണിനിരക്കുന്ന വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടെ ഫൂട്ട്‌ബോള്‍ മേളക്ക് തുടക്കമാവും. തുടര്‍ന്നുള്ള വാരാന്ത്യങ്ങളില്‍ സൗദിയിലെ പ്രമുഖ ക്ലബ്ബുകള്‍ തമ്മിലും, ജിദ്ദയിലെ വിവിധ ജില്ലാ തല കെഎംസിസി ടീമുകള്‍ തമ്മിലും മാറ്റുരക്കും. ഏറ്റവും ആകര്‍ഷകമായ സമ്മാനങ്ങള്‍ക്ക് വേണ്ടിയുള്ള മത്സരങ്ങള്‍ ഒക്ടോബര്‍ 10ന് നടക്കുന്ന ഫൈനല്‍ മത്സരത്തോടെ സമാപിക്കും. വഫ ഹൈപ്പര്‍ മാര്‍ക്കറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഫസ്റ്റ് പ്രൈസ് ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ , എ.സി., ടി.വി. ആകര്‍ഷകമായ വിവിധ സമ്മാനങ്ങള്‍ മത്സരത്തോടനുബന്ധിച്ചുള്ള ലക്കി ഡ്രോയില്‍ നറുക്കെടുത്ത് തിരഞ്ഞെടുക്കും. കളി നടക്കുന്ന എല്ലാ ദിവസങ്ങളിലും പ്രത്യകം സമ്മാനങ്ങള്‍ക്ക് വേണ്ടിയുള്ള നറുക്കെടുപ്പുകളും ഉണ്ടാവും. ജിദ്ദയിലെ മുഴുവന്‍ കെഎംസിസി ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികള്‍ സോഷ്യല്‍ മീഡിയകളിലൂടെ ഫുട്ബാള്‍ മാമാങ്കത്തിന്റെ പ്രചാരണം ഏറ്റെടുത്തു ജിദ്ദയിലെ പ്രവാസി സമൂഹത്തിന്റെ വന്‍ പങ്കാളിത്തം ഉറപ്പാക്കും.

കൂപ്പണ്‍ സികെഎ റസാക്ക് മാസ്റ്റര്‍ അനാകിഷ് ഏരിയ കെഎംസിസി പ്രസിഡന്റ് കെ ബഷീര്‍, ജാമിയ കുവൈസ കെഎംസിസി പ്രസിഡന്റ് കോയ എന്നിവര്‍ക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.

ആക്ടിങ് പ്രസിഡണ്ട് സി.കെ.എ റസാഖ് മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന പോസ്റ്റര്‍ പ്രകാശന ചടങ്ങ് സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ടും സിഫ് ജനറല്‍ സെക്രട്ടറിയുമായ നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു . സ്‌പോര്‍ട്‌സ് വിങ്ങ് ചാര്‍ജുള്ള ഷൗക്കത്ത് ഞാറക്കോടന്‍, സുബൈര്‍ വട്ടോളി എന്നിവര്‍ മത്സര സംബന്ധമായ വിവരണങ്ങള്‍ നടത്തി. അല്‍ വഫ സൂപ്പര്‍ മാര്‍ക്കറ്റ് & ജീപാസ് പ്രതിനിധി സിയാദ് വി കെ, എബിസി കാര്‍ഗോ പ്രതിനിധി വി പി ഷിമില്‍, ഇസ്മായില്‍ മുണ്ടക്കുളം, നാണി ഇസ്ഹാഖ്, ടി.കെ അബ്ദുല്‍ റഹിമാന്‍, നൗഷാദ് ചപ്പാരപ്പടവ്, മനാഫ് ഏറാഡ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വി പി മുസ്തഫ സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ എ കെ ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, നാസര്‍ മച്ചിങ്ങല്‍, സാബില്‍ മമ്പാട്, ജലാല്‍ തേഞ്ഞിപ്പലം, ഷക്കീര്‍ മണ്ണാര്‍ക്കാട്, അഷ്റഫ് താഴെക്കോട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026