ജിദ്ദ: ലോസ്ആഞ്ചലസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ബോര്‍ഡ് ഓഫ് എഡുക്കേഷന്‍ നടത്തിയ ഇന്റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് ഷെഫ് കോഴ്‌സില്‍ കാസര്‍കോട് മൊഗ്രാല്‍ സ്വദേശിനിയും ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തകയുമായ കുബ്ര ലത്തീഫിന് രണ്ടാം റാങ്ക്. കോഴിക്കോട് ഐഎഎസ്ജി അക്കാദമിയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
പാചക കലയില്‍ വിസ്മയം തീര്‍ത്ത് മുന്നേറുന്ന കുബ്ര ലത്തീഫ് ജിദ്ദ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലബാര്‍ അടുക്കളയുടെ മോഡറേറ്റര്‍ ആണ്. ഈ മേഖലയില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഇതിനകം കുബ്ര കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയിരിക്കുകയാണ്.
കുക്കറി ഷോകളില്‍ വിധി കര്‍ത്താവായി പ്രവര്‍ത്തിക്കുന്ന കുബ്ര ജിദ്ദ കെഎംസിസി കേന്ദ്ര കമ്മിറ്റി വനിതാ വിഭാഗം ട്രഷറര്‍ ആണ്. ജിദ്ദയിലെ ബിസിനസുകാരനായ അബ്ദുല്‍ ലത്തീഫ് ആണ് ഭര്‍ത്താവ്.
ഐഎഎസ്ജി അക്കാദമിയുടെ പ്രഥമ ബാച്ചില്‍ മൊത്തം 20 പേരാണ് പരിശീലനം നേടിയത്. കുബ്രക്കു പുറമെ മലബാര്‍ അടുക്കള അംഗങ്ങളായ സജ്‌ന യൂനുസ്, മുബീന സാലിഹ്, സാബിറ മജീദ്, സുറുമി അബ്ദുല്ല, റഹീന ശക്കീര്‍ എന്നിവരും പങ്കെടുത്തു.
Related News