l o a d i n g

ഗൾഫ്

എ.ഐയുടെ സഹായത്തോടെ സിനിമാ നിര്‍മാണം; ദുബായില്‍ മത്സരം സംഘടിപ്പിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 28, 2025

ദുബായ്: എ.ഐയുടെ സഹായത്തോടെ നിര്‍മിക്കുന്ന സിനിമകള്‍ക്കായി ദുബായില്‍ മത്സരം സംഘടിപ്പിക്കുന്നു. പത്ത് ലക്ഷം യു.എസ്. ഡോളര്‍ അഥവാ എട്ടേമുക്കാല്‍ കോടി രൂപയാണ് മികച്ച എ.ഐ. സിനിമക്കുള്ള സമ്മാനത്തുക. ലോകത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനതുകയുള്ള എ.ഐ. സിനിമാ അവാര്‍ഡാണിത്. അടുത്ത വര്‍ഷം ജനുവരിയില്‍ ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫിസ് സംഘടിപ്പിക്കുന്ന വണ്‍ ബില്യണ്‍ ഫോളോവേഴ്സ് സമ്മിറ്റിന്റെ ഭാഗമായി ഗൂഗ്ള്‍ ജെമിനിയുമായി കൈകോര്‍ത്താണ് എ.ഐ സിനിമാ നിര്‍മാണ മത്സരം ഒരുക്കുന്നത്.

വണ്‍ ബില്യന്‍ ഫോളോവേഴ്സ് സമ്മിറ്റിന്റംെ വേദിയില്‍ സമ്മാന ജേതാക്കളെ പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെടുന്ന പത്ത് സിനിമകള്‍ ഉച്ചകോടിയുടെ വേദിയില്‍ പ്രദര്‍ശിപ്പിക്കും. ഇത് വിലയിരുത്തിയാകും ജേതാവിനെ പ്രഖ്യാപിക്കുക. ഇത്തരം സിനിമകള്‍ സമൂഹത്തിന് പകര്‍ന്നു നല്‍കേണ്ട മാനുഷികമായ സന്ദേശം കൂടി ആധാരമാക്കിയാകും അവാര്‍ഡ് നിര്‍ണയം. മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അടുത്തദിവസം പുറത്തുവിടും. 'ഉള്ളടക്കം നന്മക്ക്' എന്നതാണ് ഇത്തണ വണ്‍ ബില്യണ്‍ ഫോളോഴ്സ് സമ്മിറ്റിന്റെ വിഷയം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026