l o a d i n g

ബിസിനസ്

ദുബായ് ചേംബര്‍ ഓഫ് കോമേഴ്സില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളില്‍ ഈ വര്‍ഷവും മുന്നില്‍ ഇന്ത്യ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 29, 2025

ദുബായ്: ദുബായ് ചേംബര്‍ ഓഫ് കോമേഴ്സില്‍ രജിസ്റ്റര്‍ ചെയ്ത യു.എ.ഇ ഇതര കമ്പനികളുടെ മുന്നില്‍ വീണ്ടും ഇന്ത്യ. ഈ വര്‍ഷം ആദ്യ പാദത്തില്‍ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള 9038 പുതിയ കമ്പനികളാണ് ദുബായ് ചേംബര്‍ ഓഫ് കോമേഴ്സില്‍ ചേര്‍ന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14.9 ശതമാനത്തിന്റെ വര്‍ധനയാണിതെന്ന് അധികൃതര്‍ അറിയിച്ചു.

പാകിസ്താനാണ് രണ്ടാം സ്ഥാനം. ഇക്കാലയളവില്‍ 4281 പുതിയ പാക് കമ്പനികളാണ് ദുബായ് ചേംബര്‍ ഓഫ് കോമേഴ്സില്‍ രജിസ്റ്റര്‍ ചെയ്തത്. 8.1 ശതമാനത്തിന്റെ വളര്‍ച്ച. 2540 പുതിയ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ ഈജിപ്ത് മൂന്നാം സ്ഥാനം (8.3 ശതമാനം വളര്‍ച്ച) നേടി.

അതേസമയം 1541 പുതിയ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ ബംഗ്ലാദേശ് നേടിയത് 37.5 ശതമാനം വളര്‍ച്ചയാണ്. നാലാം സ്ഥാനത്താണ് ബംഗ്ലാദേശ്. 1385 കമ്പനികളുമായി യു.കെയാണ് അഞ്ചാമത്. സിറിയ (945), ചൈന (772), തുര്‍ക്കി (642), കാനഡ (535) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍നിന്ന് രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍.

രജിസ്റ്റര്‍ ചെയ്ത കമ്പനികളില്‍ 35 ശതമാനവും ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയില്‍ ട്രേഡ്, റിയല്‍ എസ്റ്റേറ്റ്, റെന്റിങ്, ബിസിനസ് സര്‍വിസസ് സെക്ടര്‍ എന്നീ രംഗങ്ങളിലാണ്. നിര്‍മാണ മേഖലയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ 17.3 ശതമാനവും ട്രാന്‍സ്പോര്‍ട്ട്, സ്റ്റോറേജ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മേഖലയില്‍നിന്നും സോഷ്യല്‍ ആന്‍ഡ് പേഴ്സനല്‍ സര്‍വിസസ് രംഗത്തുനിന്നും 7.6 ശതമാനം കമ്പനികളും രജിസ്റ്റര്‍ ചെയ്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026