l o a d i n g

ഗൾഫ്

ഹൈസ്‌കൂള്‍ തലത്തില്‍ മികച്ച വിജയം നേടിയ പ്രവാസികളടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് ദുബായ് കിരീടാവകാശിയുടെ അഭിനന്ദനം, പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 29, 2025

ദുബായ്: ഈ വര്‍ഷം ഹൈസ്‌കൂള്‍ തലത്തില്‍ മികച്ച വിജയം നേടിയ പ്രവാസികളടക്കമുള്ള വിദ്യാര്‍ഥികളെ നേരിട്ട് അഭിനന്ദിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായ് ടോപ് അച്ചീവേഴ്സ് റെക്കഗ്‌നിഷന്‍ ആന്‍ഡ് സപ്പോര്‍ട്ട് പ്രോഗ്രാമിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാര്‍ഥികള്‍ക്കാണ് ഷെയ്ഖ് ഹംദാന്‍ വ്യക്തിഗത അഭിനന്ദന സന്ദേശങ്ങള്‍ നേരിട്ട് അയച്ചത്.

ദുബായിലെ പൊതു-സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം, യുഎസ്, യുകെ, ഇന്റര്‍നാഷനല്‍ ബാക്കലറിയേറ്റ് (ഐബി) തുടങ്ങിയ വിവിധ സിലബസുകളില്‍ ഉന്നത വിജയം നേടിയ സ്വദേശി, വിദേശി വിദ്യാര്‍ഥികളെയാണ് ആദരിച്ചത്. തങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനം പ്രകടിപ്പിച്ച ഷെയ്ഖ് ഹംദാന്‍, ഈ വിജയം ദുബായിക്ക് അഭിമാനമാണെന്ന് സന്ദേശത്തില്‍ കുറിച്ചു. ഭാവിയില്‍ ദുബായിയുടെ വികസനത്തിന് ഈ വിദ്യാര്‍ഥികള്‍ നല്‍കുന്ന സംഭാവനകളെക്കുറിച്ച് അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. വിദ്യാര്‍ഥികളുടെ വിജയത്തിന് പിന്നിലെ ശക്തി അവരുടെ കുടുംബങ്ങളുടെ പിന്തുണയാണെന്നും, കുട്ടികളുടെ നേട്ടം മാതാപിതാക്കളുടെ അര്‍പ്പണബോധത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.

മികച്ച അക്കാദമിക് പ്രകടനം നടത്തുന്ന വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുക, അവരുടെ കഴിവുകള്‍ വികസിപ്പിക്കുക, ഭാവിയിലേക്കുള്ള സാധ്യതകള്‍ തുറന്നുനല്‍കുക എന്നിവയാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദീര്‍ഘവീക്ഷണത്തില്‍ അധിഷ്ഠിതമായ് ദുബായ് ടോപ് അച്ചീവേഴ്സ് പ്രോഗ്രാമിന്റെ ലക്ഷ്യം. അഭിനന്ദനത്തിന് അര്‍ഹരായ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ദുബായിലെ രാജ്യാന്തര സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നതിന് വലിയ ഫീസ് ഇളവുകള്‍ ലഭിക്കും. ഇവര്‍ക്കും കുടുംബങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിന് മുന്‍ഗണനയും നല്‍കും. എമിറാത്തി വിദ്യാര്‍ഥികള്‍ക്ക് പ്രാദേശിക, രാജ്യാന്തര സര്‍വകലാശാലകളില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026