l o a d i n g

ഗൾഫ്

ദളിത് ന്യുനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രതീക്ഷയാണ് മുസ്ലിം ലീഗ് -ഇ.പി ബാബു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 29, 2025

ദമ്മാം: കോഴിക്കോട് ജില്ല സൗദി ഈസ്റ്റേണ്‍ പ്രൊവിന്‍സ് കെ.എം.സി.സി ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ. പി. ബാബുവിന് സ്വീകരണവും ഖാഇദെ മില്ലത്ത് സെന്റര്‍ വിജയാഘോഷവും സംഘടിപ്പിച്ചു. അല്‍ വഫ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല കെഎംസിസി പ്രസിഡന്റ് ഫൈസല്‍ കൊടുമയുടെ അധ്യക്ഷതയില്‍ കിഴക്കന്‍ പ്രവിശ്യ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

''ജന്‍ - അധിപത്യം വോട്ടിലുടെ'' എന്ന വിഷയം ആസ്പദമാക്കി. ഇ.പി ബാബു മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. മുസ്ലിം ലീഗ് എറണാംകുളം ജില്ലാ ആക്റ്റിംഗ് പ്രസിഡന്റ് കവലയില്‍ ഇബ്രാഹിം, സൗദി കെഎംസിസി നാഷണല്‍ സെക്രട്ടറി ആലികുട്ടി ഒളവട്ടൂര്‍, ദമാം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ കുമളി, എന്നിവര്‍ സംസാരിച്ചു.

ന്യുനപക്ഷ, ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രത്യാശയുടെ പ്രതീകമായി ഡല്‍ഹിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഖാഇദെ മില്ലത്ത് - സെന്റര്‍ ഉദ്ഘാടനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള ആഘോഷവും പായസ വിതരണവും ചടങ്ങില്‍ നടന്നു.

കെഎംസിസി സൗദി, കിഴക്കന്‍ പ്രാവിശ്യ നേതാക്കളായ മാലിക് മാക്ബൂല്‍ ആലുങ്ങല്‍, ടി.ടി കരീം, റഹ്‌മാന്‍ കാരയാട്, ഒ.പി ഹബീബ്, അബ്ദുല്‍ മജീദ് കൊടുവള്ളി, നജീബ് ചീക്കിലോട്, അമീര്‍ അലി കൊയിലാണ്ടി, എന്നിവരും സെന്‍ട്രല്‍, ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഇഖ്ബാല്‍ ആനമങ്ങാട്, സലാം ആലപ്പുഴ, മഹമൂദ് പൂക്കാട്. ജമാല്‍ മീനങ്ങാടി, ഷബീര്‍ തേഞ്ഞിപ്പലം, സൈഫുദ്ദിന്‍ മുക്കം, അസ്ലം കോളക്കോടന്‍, ജൗഹര്‍ കുനിയില്‍, സാദിഖ് എറണാകുളം, ബൈജു കുട്ടനാട്, എന്നിവര്‍ സംബന്ധിച്ചു. കോഴിക്കോട് ജില്ലാ കെഎംസിസി നേതാക്കളായ റിയാസ് പെരുമണ്ണ, ഫൈസല്‍ പി കെ, റിയാസ് കായക്കില്‍, സാലിദ് ഖാദര്‍, ആബിദ് പാറക്കല്‍, ഷാനി പയ്യോളി, സകരിയ കിണാശ്ശേരി, അയ്യൂബ് ഫറോക്ക്, ഷൗകത്ത് അടിവാരം, സാബിത്ത് കളരാന്തിരി, അമീര്‍ നാദാപുരം, അസ്ഹര്‍ ജമാല്‍, ഹാരിസ് കൊടുവള്ളി, വനിതാ നേതാക്കളായ ശബ്‌ന നജീബ്, റുഖി യ റഹ്‌മാന്‍, എന്നിവര്‍ നേതൃത്വം നല്‍കി. റൈഷാന്‍ അഹമ്മദ്. ഖിറാഅത്ത് നടത്തി.
ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി കലാം പന്നിയങ്കര സ്വാഗതവും ട്രഷറര്‍ ഷറഫു കൊടുവള്ളി നന്ദിയും പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026