l o a d i n g

ഗൾഫ്

ആഡംബര ടൂറിസത്തിന് റെഡ് സീയും റിയാദ് എയറും തമ്മില്‍ കരാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 30, 2025

ജിദ്ദ: ആഡംബര ടൂറിസത്തിന് പുതിയ വഴികള്‍ തുറക്കാന്‍ ലക്ഷ്യമിട്ട് സൗദിയുടെ പ്രധാന ടൂറിസം പദ്ധതിയായ റെഡ് സീയും റിയാദ് എയറും സഹകരണ കരാറില്‍ ഒപ്പുവെച്ചു. റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇരു കമ്പനികളുടെയും സിഇഒമാര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു കരാര്‍ ഒപ്പുവെച്ചത്. ഇതുപ്രകാരം റെഡ് സിയുടെയും റിയാദ് എയറിന്റെയും ബ്രാന്‍ഡുകള്‍ ഇതുവഴി ശക്തിപ്പെടുത്തുകയും സംയുക്തമായി വിപണന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും. റെഡ് സീയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനും ധാരണയായി.

ഈ വര്‍ഷം അവസാനത്തോടെയാണ് റിയാദ് എയര്‍ സര്‍വീസ് ആരംഭിക്കുന്നത്. ആഗോളതലത്തില്‍ സുസ്ഥിര ആഡംബര വിനോദസഞ്ചാര കേന്ദ്രമായി റെഡ്സീയെ കരാറിലൂടെ പ്രമോട്ട് ചെയ്യും. അതോടൊപ്പം റിയാദ് എയറിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കുള്ള ഇഷ്ട വിമാനക്കമ്പനിയായും വളര്‍ത്തും. സതേണ്‍ ഡ്യൂണ്‍സ്, ഷെബാര, ഡെസേര്‍ട്ട് റോക്ക് തുടങ്ങി അഞ്ചോളം അത്യാഡംബര റിസോര്‍ട്ടുകളാണ് റെഡ് സീയില്‍ പ്രവര്‍ത്തിക്കുന്നത്. റിയാദ് എയര്‍ അതിഥികള്‍ക്ക് ഇവ ആസ്വദിക്കാന്‍ എക്സ്‌ക്ലൂസീവ് ഓഫറുകളും പാക്കേജുകളും ലഭ്യമാക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026