l o a d i n g

ഗൾഫ്

ജിസാന്‍ കെഎംസിസി പ്രവാസി കെയര്‍ കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള അനുമോദനവും കുടുംബ സംഗമവും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 31, 2025

ജിസാന്‍: കെഎംസിസി സെന്‍ട്രല്‍ കമ്മറ്റിയുടെ അഭിമാന പദ്ധതിയായ പ്രവാസി കെയര്‍ സുരക്ഷാ പദ്ധതിയുടെ വിജയത്തിന് വേണ്ടി പ്രയത്‌നിച്ച കോര്‍ഡിനേറ്റര്‍ മാരെ സെന്‍ട്രല്‍ കമ്മറ്റി അനുമോദന പത്രം നല്‍കി ആദരിച്ചു. ജിസാന്‍ ദാന്‍ ഇസ്ത്തിറാഹയില്‍ സംഘടിപ്പിച്ച സ്‌നേഹവിരുന്നില്‍ ജിസാന്‍ സെന്‍ട്രല്‍ കമ്മറ്റിക്ക് കീഴിലെ പതിനാറ്ഏരിയ കമ്മറ്റിയില്‍ നിന്നുമായി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ജിസാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. സൗദിനാഷണല്‍ കമ്മറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഖാലിദ് പട്‌ല സ്വാഗതം പറഞ്ഞു.

പ്രവാസി കെയര്‍ പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതില്‍ സബിയ, ബൈഷ്, അബുഅരീഷ് എന്നീ ഏരിയ കമ്മറ്റികള്‍ യഥാക്രമം ആദ്യത്തെ മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിരുന്നു. ഇവര്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റ് കളും ചടങ്ങില്‍ വെച്ചു കൈമാറി. തുടര്‍ന്ന് പതിനാറ് ഏരിയ കോര്‍ഡിനേറ്റര്‍ മര്‍ക്കുള്ള അനുമോദന പത്രം വിതരണം ചെയ്തു.

പ്രവാസി കെയര്‍ന്റെ വിജയത്തിന് വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിച്ച കണ്‍വീനര്‍ ബഷീര്‍ ആക്കോടിനെ കമ്മറ്റി ഉപഹാരം നല്‍കി ആദരിച്ചു.
ഹാരിസിന്റെ മരുമകന്‍ മുഹമ്മദ് ഉവൈസിനെ ഇന്ത്യന്‍ഫുട്‌ബോള്‍ ടീമിലേക്ക് തെരഞ്ഞെടുത്തതില്‍ സന്തോഷം പ്രകടിപ്പിച്ച് മധുരവിതരണം നടന്നു. സുല്‍ഫി കോഴിക്കോടിന്റെയും അബ്ബാസ് പട്ടാമ്പിയുടെയും നേതൃത്വത്തില്‍ നടന്ന ഇശല്‍ സന്ധ്യ സദസ്സിന് ഹരമേകി.

നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ഗഫൂര്‍ വാവൂര്‍, ട്രഷറര്‍ ഡോ. മന്‍സൂര്‍ നാലകത്ത്, നാസര്‍ വി ടി ഇരുമ്പുഴി, സാദിഖ് മാസ്റ്റര്‍ മങ്കട, ബഷീര്‍ ആക്കോട് ,പി.എ.സലാം പെരുമണ്ണ എന്നിവര്‍ സംസാരിച്ചു. ജസ്മല്‍ വളമംഗലം, ഗഫൂര്‍ മൂന്നിയൂര്‍, നാസര്‍ വാക്കാലൂര്‍, സിറാജ് പുല്ലൂരാംപാറ, സുബൈര്‍ഷ കാവനൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സെക്രട്ടറി മൂസ വലിയോറ നന്ദി പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026