l o a d i n g

ഗൾഫ്

ഇന്ത്യയ്‌ക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളോട് ട്രംപ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 31, 2025

ന്യൂഡല്‍ഹി: അധിക നികുതി ചുമത്തി ഇന്ത്യക്കു പ്രഹരമേല്‍പ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇന്ത്യക്കെതിരായി നില്‍ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലു സമ്മര്‍ദം ചെലുത്തുനനു. ഇന്ത്യയ്‌ക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്നാണ് യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളോട് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇതു റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് നിര്‍ത്തലാക്കുന്നത് ഉള്‍പ്പെടെയുള്ള ഉപരോധങ്ങളാണ് യുഎസ് നിര്‍ദേശിച്ചിട്ടുള്ളത്. യുഎസ് ചെയ്തതുപോലെ ഇന്ത്യയ്ക്ക് അധിക തീരുവയേര്‍പ്പെടുത്താനും ട്രംപ് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. യുഎസിന്റെ തീരുവ ഭീഷണി മറികടക്കാന്‍ റഷ്യയോടും ചൈനയോടും ഇന്ത്യ അടുക്കുന്നതിനിടെയാണ് പുതിയ സമ്മര്‍ദ തന്ത്രവുമായി ഡോണള്‍ഡ് ട്രംപ് രംഗത്തു വന്നിട്ടുളളത്.

റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് ഇന്ത്യയ്ക്ക് യുഎസ് അധിക തീരുവ ചുമത്തിയത്. എന്നാല്‍ റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ഇതുവരെ യൂറോപ്യന്‍ രാജ്യങ്ങള്‍ പരസ്യമായി എതിര്‍ത്തിരുന്നില്ല ഇന്ത്യയ്‌ക്കെതിരെ ഉയര്‍ന്ന തീരുവ ചുമത്തിയ ട്രംപിന്റെ തീരുമാനത്തെയും യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്തുണയ്ക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല.

ചൈനയാണ് റഷ്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത്. യൂറോപ്പും റഷ്യയില്‍നിന്ന് എണ്ണ വാങ്ങിയിരുന്നു. എന്നാല്‍ ചൈനയെയും യൂറോപ്പിനെയും ഒഴിവാക്കി ഇന്ത്യയെ മാത്രമാണ് ട്രംപ് തീരുവ ചുമത്തി ശിക്ഷിച്ചത്. ഇത് ഇരട്ടനീതിയാണ് ഇന്ത്യ പ്രതികരിച്ചിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026