l o a d i n g

ഗൾഫ്

ദക്ഷിണ കേരളാ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മീലാദ് കാമ്പയിനും വാര്‍ഷികാഘോഷങ്ങള്‍ക്കും തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 1, 2025

ജിദ്ദ: ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമായുടെ പ്രവാസി പോഷക സംഘടനയായ ദക്ഷിണ കേരളാ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ (DKICC) മീലാദ് കാമ്പയിനും രണ്ടാം വാര്‍ഷികവും ആഘോഷങ്ങള്‍ക്കു തുടക്കമിട്ടതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ മുപ്പതു വരെയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുക.

നിലവില്‍ ഗ്ലോബല്‍, നാഷണല്‍, സെന്‍ട്രല്‍, ഏരിയാ എന്നീ തലങ്ങളിലായി ജി സി സി രാഷ്ടങ്ങളില്‍ സംഘടനക്ക് ഇരുപത്തി ഒന്‍പതു കമ്മിറ്റികളുണ്ട്. മലേഷ്യ, മുംബൈ, ബാഗ്ലൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും കമ്മിറ്റികള്‍ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി കോര്‍ഡിനേറ്റര്‍മാരെ നിശ്ചയിക്കുകയും ചെയ്തു കഴിഞ്ഞു. താമസംവിനാ യൂറോപ്യന്‍ രാജ്യങ്ങളടക്കമുള്ള മറ്റു പ്രദേശങ്ങളിലേയ്ക്കും പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാന്‍ ഡി കെ ഐ സി സി നേതൃത്വം തീരുമാനിച്ചതായി അവര്‍ പറഞ്ഞു. നമ്മുടെ പൈതൃകത്തിനും ബഹുസ്വരതയ്ക്കും പരസ്പര ഗുണകാംക്ഷാ മനോഭാവത്തിനും മതേതര സംവിധാനങ്ങള്‍ക്കും കടുത്ത ഭീഷണിയായിട്ടുള്ള സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷം മാറേണ്ടതുണ്ട്. വിശിഷ്യാ മുസ്ലിം അസ്തിത്വത്തിന്റെ നിലനില്‍പ്പിന് കടുത്ത ഭീഷണിയാണ് നേരിടുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര, മാനവ ഐക്യത്തിന് ഉപകരിക്കുന്ന പ്രവര്‍ത്തരീതികള്‍ നമ്മുടെ രാജ്യത്ത് ശക്തിപ്പെടേണ്ടതുണ്ട്. അതിന് വേണ്ടി ശരിയായ അവബോധത്തോടെ മതേതര പ്രസ്ഥാനങ്ങളും പിന്നോക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങളും ഒറ്റകെട്ടായി യോജിച്ച നിലപാടു സ്വീകരിക്കേണ്ടതുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

സുന്നത്തു ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് നിന്നുകൊണ്ട് കഴിഞ്ഞ ഏഴുപതിറ്റാണ്ടുകളായി തെക്കന്‍ കേരളത്തില്‍ മത, സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക, ജീവകാരുണ്യ മേഖലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തിവരുന്ന മത സംഘടനയാണ് ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ. സുന്നത്തു ജമാഅത്തിന്റെ ഇതര സംഘടനകളുമായി അങ്ങേയറ്റം സൗന്ദര്യാത്മകമായ ബന്ധമാണ് ദക്ഷിണയ്ക്കുള്ളത്. മറ്റ് ആശയങ്ങളോട് വിയോജിക്കേണ്ട ഘട്ടങ്ങള്‍ വരുമ്പോള്‍ തികച്ചും ഇസ്ലാമികവും ജനാധിപത്യപരവുമായ മൂല്യങ്ങളില്‍ നിന്നുകൊണ്ട് വിയോജിക്കുക എന്നതാണ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ശൈലി. രാഷ്ട്രീയ രംഗത്ത് തികച്ചും ചേരിചേരാ നയം സ്വീകരിച്ചു വരുന്ന ദക്ഷിണയ്ക്ക് പ്രശ്‌നാധിഷ്ഠിതമായി പ്രതികരിക്കാനും സമീപിക്കാനും സാധിക്കുന്നു.

തെക്കന്‍ കേരളത്തിന്റെ ഇസ്ലാമിക നവോത്ഥാനത്തിനായി നിലകൊള്ളുന്ന ദക്ഷിണ 70-ാം വാര്‍ഷികാഘോഷ വേളയിലാണ്. 2026 ജനുവരി 19 ന് കൊല്ലം ആശ്രാമം മൈതാനിയില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന റാലിയും പൊതു സമ്മേളനവും നടക്കും. മത, സാമുദായിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ അണിനിരക്കും. 'ഉറച്ച ആദര്‍ശം ഒരുമയുള്ള ഉമ്മത്ത് ' എന്ന പ്രമേയത്തില്‍ താലൂക്ക്, ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍, മത സൗഹൃദ കൂട്ടായ്മകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, മഹല്ലു തല കൂട്ടായ്മകള്‍, മീലാദ് പ്രോഗ്രാമുകള്‍, മാധ്യമ സെമിനാര്‍, യുവജന സമ്മേളനം , വിദ്യാര്‍ത്ഥി കണ്‍വെന്‍ഷന്‍ തുടങ്ങിയ ബഹുമുഖ പരിപാടികള്‍ സമയ ബന്ധിതമായി നടന്നുകൊണ്ടിരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ സ്റ്റേറ്റ് സെക്രട്ടറി സി എ മുസാ മൗലവി, ഉലമാ സ്റ്റേറ്റ് സെക്രട്ടറിസി എ മൂസാ മൗലവി, ഷറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ
(ദക്ഷിണ കേരളാ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ഗ്ലോബല്‍ പ്രസിഡന്റ്), അബ്ദുല്‍ കലാം മൗലവി അമ്പലംകുന്ന് (Dkicc കുവൈറ്റ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ്)4 - സൈദു മുഹമ്മദ് കാശിഫി കാഞ്ഞിരപ്പള്ളി (ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ്), അലി തേക്കുതോട് (ചെയര്‍മാന്‍), ദിലീപ് ഉസ്മാന്‍ താമരക്കുളം (ജിദ്ദ ജനറല്‍ സെക്രട്ടറി) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026