l o a d i n g

വേള്‍ഡ്

അഫ്ഗാനിസ്താനില്‍ ഭൂചലനം, 500 ഓളം പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 1, 2025

കാബൂള്‍: അഫ്ഗാനിസ്താനിലുണ്ടായ വന്‍ ഭൂചലനത്തില്‍ 500 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 6 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നൂറുകണക്കിനു പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുനാര്‍ പ്രവിശ്യയിലെ നുര്‍ ഗാല്‍, സാവ്കി, വാട്പുര്‍, മനോഗി, ചപ ദാര ജില്ലകളിലാണ് മരണം ഉണ്ടായിരിക്കുന്നതെന്ന് അഫ്ഗാനിസ്ഥാന്റെ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം തുര്‍ക്കിയുടെ വാര്‍ത്താ ഏജന്‍സിയായ അനഡോലുവിനോട് അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് ഭൂകമ്പമുണ്ടായത്.
കിഴക്കന്‍ പ്രവിശ്യകളില്‍ ചിലതില്‍ ജീവഹാനിയും സ്വത്തുനാശവും ഉണ്ടാക്കിയതായി'- താലിബാന്‍ സര്‍ക്കാര്‍ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ദുരിതബാധിതര്‍ക്കായി പ്രാദേശിക ഉദ്യോഗസ്ഥരും താമസക്കാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
പരിക്കേറ്റവരെ വിമാനമാര്‍ഗത്തിലൂടെയും കരമാര്‍ഗത്തിലൂടെയും ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്.

അതിഭീകര ഭൂകമ്പങ്ങള്‍ക്ക് സാധ്യതയേറിയ മേഖലയാണ് അഫ്ഗാനിസ്ഥാന്‍. പ്രത്യേകിച്ച്, ഇന്ത്യന്‍ യുറേഷ്യന്‍ ടെക്ടോണിക് പ്ലേറ്റുകള്‍ കൂടിച്ചേരുന്ന ഹിന്ദുക്കുഷ് പര്‍വതമേഖലകളില്‍. 2023 ഒക്ടോബര്‍ ഏഴിന് അഫ്ഗാനിലുണ്ടായ ഭൂകമ്പത്തില്‍ 4000ല്‍ അധികംപേര്‍ മരിച്ചുവെന്നാണ് താലിബാന്‍ ഭരണകൂടം അറിയിച്ചിരുന്നത്. അതേസമയം, 6.3 തീവ്രത രേഖപ്പെടുത്തിയ അന്നത്തെ ഭൂകമ്പത്തില്‍ 1500ഓളം പേരാണ് മരിച്ചതെന്നാണ് ഐക്യരാഷ്ട്ര സംഘടന പറയുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026