ജിദ്ദ: തിരുവനന്തപുരം പ്രവാസി അസോസിയേഷന്റെ (ടിപിഎ) ഓണാഘോഷത്തോടെ ജിദ്ദയിലെ പ്രവാസി മലയാളികളുടെ ഓണാഘോഷത്തിന് തുടക്കം കുറിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഹരാസാത്തിലെ അല്‍ നഖീല്‍ വില്ലയില്‍ നടന്ന ആഘോഷ പരിപാടികളില്‍ ടി.പി.എ അംഗങ്ങള്‍ക്കു പുറമെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ടിപിഎ ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന ആഘോഷം വിഭവ സമൃദ്ധമായ സദ്യയാലും വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളാലും ജനപങ്കാളിത്തത്താലും ശ്രദ്ധേയമായിരുന്നു.
Related News