l o a d i n g

ബിസിനസ്

ഓണവിപണിയില്‍ ഹൃദയപൂര്‍വ്വം ലുലു; സൗദി പ്രവാസികളുടെ ഓണാഘോഷത്തിന് ആവേശം പകര്‍ന്ന് ഓണം സ്‌പെഷ്യല്‍ ഓഫറുകള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 1, 2025

റിയാദ് : ഓണം എവിടെയാണ്.....? ഓണം ഇവിടെയാണ്...ലുലുവില്‍.സൗദിയില്‍ ഓണവിപണിയുടെ പവര്‍ഹൗസ് തുറന്ന് ലുലുവിന്റെ മാസ് എന്‍ട്രി. സൗദിയിലുടനീളമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ ഓണം ഓഫറുകള്‍ കേട്ടാല്‍ മാവേലി പോലും സൗദിയിലേക്ക് ടിക്കറ്റെടുക്കും.

'ഓണം ഇവിടെയാണ്'

കേരളത്തില്‍ ഓണം കളറാകും മുന്നേ സൗദിയില്‍ ഓണം ഷോപ്പിംഗ് ആഘോഷത്തിന്റെ വെടിക്കെട്ടിന് തിരികൊളുത്തിയിരിക്കുകയാണ് ലുലു. 'ഓണം ഇവിടെയാണ്' എന്ന കാമ്പയിനുമായാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഓണം ഷോപ്പിംഗ് ആഘോഷത്തിന് തുടക്കമായത്. ഓണസദ്യയായാലും, പായസമായാലും, ആഘോഷമായാലും പ്രവാസികള്‍ക്ക് ഏത് ഓണം ഷോപ്പിംഗിനും ഒരു കുടക്കീഴില്‍ വിപുലമായ സൗകര്യങ്ങളാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍. കടല്‍ കടന്നെത്തുന്ന തനി നാടന്‍ ജൈവപച്ചക്കറികളുടെ കലവറയാണ് ലുലുവിന്റെ ഓണച്ചന്തകളിലെ പ്രധാന ആകര്‍ഷണം. ഫ്രഷ് പച്ചക്കറി, പഴങ്ങള്‍ അടക്കം കേരളത്തിന്റെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ ശേഖരവും പ്രവാസികളുടെ ഓണാഘോഷ തയ്യാറെടുപ്പുകള്‍ക്ക് ആവേശം പകരും. ഓണവിപണിയിലെ ഏറ്റവും ലാഭകരമായ വിലനിലവാരം നല്‍കുന്നു എന്നതും ലുലു ഓണച്ചന്തകള്‍ക്ക് സൗദിയില്‍ പ്രിയം കൂട്ടുന്നു.

ട്രെന്‍ഡിംഗായി ലുലുവിന്റെ ഓണരുചികള്‍ ; നാടന്‍ ഓണസദ്യ മുതല്‍ പായസ വൈവിധ്യങ്ങള്‍ വരെ

ഇതിനെല്ലാം പുറമെയാണ് ലുലുവിന്റെ ഓണ രുചിക്കാഴ്ചകള്‍. നാട്ടിലേയും വീട്ടിലേയും ഗൃഹാതുരമായ ഓണസദ്യ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് ലുലുവിന്റെ ട്രെന്‍ഡിംഗ് നാടന്‍ ഓണസദ്യ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ എത്തുന്നുണ്ട്. 25 ലധികം വിഭവങ്ങളാണ് ലുലു ഓണസദ്യയുടെ മെനുവിലുള്ളത്. ഓണസദ്യ പ്രീബുക്കിംങ് ആരംഭിച്ചതിന് പിന്നാലെ സദ്യക്കായി വന്‍ ഡിമാന്‍ഡാണ്. ലുലു സ്റ്റോറുകളില്‍ നേരിട്ടെത്തിയും ഓണ്‍ലൈനായും ഓണസദ്യബുക്ക് ചെയ്യാം.

കൊതിയൂറുന്ന പായസക്കാഴ്ചകളും ലുലുവിന്റെ ഓണരുചികളില്‍ ഹിറ്റാണ്. മുപ്പതില്‍പരം പായസ വൈവിധ്യങ്ങള്‍ അണിനിരത്തിയുള്ള പായസമേളയാണ് പായസപ്രേമികള്‍ക്കായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. ഹെല്‍ത്തിച്ചോയ്‌സ് സ്‌പെഷ്യല്‍ പായസങ്ങളും മേളയിലുണ്ട്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയുള്ള ലുലുവിന്റെ ഓണവിപണിക്കാഴ്ചകള്‍ ഇത്തവണയും കൂടുതല്‍ വിപുലമാണ്. സൗദി പ്രവാസികളുടെ ഓണം ഒരിക്കല്‍ കൂടി പൊന്നോണമാക്കുകയാണ് ലുലു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026