l o a d i n g

വേള്‍ഡ്

വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടന്റെ മുന്നറിയിപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 4, 2025

ലണ്ടന്‍: വിസ കാലാവധി കഴിഞ്ഞും വിദേശ വിദ്യാര്‍ഥികള്‍ രാജ്യത്തു തുടരുന്നതിനും അഭയം തേടുന്നതിനുമെതിരെ ബ്രിട്ടന്റെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട സന്ദേശം ഇന്ത്യയില്‍നിന്നടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് അയച്ചു തുടങ്ങിയതായി ആഭ്യന്തര മന്ത്രി ഇവെറ്റ് കൂപ്പര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ വിസ ദുരുപയോഗം ചെയ്യുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഈ വര്‍ഷം ആദ്യം ധവളപത്രം ഇറക്കിയിരുന്നു. കുഴഞ്ഞുമറിഞ്ഞ അവസ്ഥയ്ക്കു പരിഹാരം കാണാനുള്ള പ്രായോഗിക നടപടികളാണു സ്വീകരിച്ചു വരുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

മാതൃരാജ്യത്തേക്കു തിരിച്ചുപോകാന്‍ തടസ്സങ്ങളില്ലാത്തവര്‍ പോലും വിസ തീരാറാകുമ്പോള്‍ ബ്രിട്ടനില്‍ത്തന്നെ അഭയം തേടുന്ന പ്രവണതയാണുള്ളതെന്നും ഓരോ വര്‍ഷവും 15,000 വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ അപേക്ഷിക്കാറുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. ശക്തമായ നടപടികളിലൂടെ ഇതു നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടണ്‍. മുന്‍കാലങ്ങളില്‍ പലരീതിയിലുളള ഇളവരുകള്‍ തേടിയായിരുന്നു കാലാവധി കഴിഞ്ഞും പലരും പിടിച്ചു നിന്നിരുന്നത്.

2022-23 അക്കാദമിക് വര്‍ഷത്തില്‍ ഹയര്‍ എജുക്കേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സിയുടെ കണക്കു പ്രകാരം ബ്രിട്ടനിലെ ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 173,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിച്ചിരുന്നു. ഇത് മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്താല്‍ ആറ് മടങ്ങ് വര്‍ദ്ധനവാണ്. 2023-24 വര്‍ഷത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് ബ്രിട്ടനില്‍ പഠിക്കാനെത്തിയത്. 732,285 വിദ്യാര്‍ഥികളാണെന്നാണ്. അതില്‍ മുന്നില്‍ ഇന്ത്യ (22.7%) ആയിരുന്നു. ഇക്കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി എണ്ണം ഏകദേശം 166,310 ആയി കണക്കാക്കപ്പെടുന്നു. ഈ വര്‍ഷം അതില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026