l o a d i n g

കായികം

റിയാദ് കെഎംസിസി സൂപ്പര്‍ കപ്പ് കലാശപോരാട്ടം നാളെ, മുസ്ലിം ലീഗ് നേതാക്കൾ പങ്കെടുക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 4, 2025

റിയാദ്: കെഎംസിസി സൂപ്പര്‍ കപ്പ് കലാശപോരാട്ടം സെപ്തംബര്‍ 5ന് അരങ്ങേറും. വൈകുന്നേരം 6ന് ദിറാബ് ദുറത്ത് അല്‍ മലാബ് സ്‌റ്റേഡിയത്തിലാണ് മത്സരം. രണ്ടു മാസമായി തുടരുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന്റെ കലാശപ്പോരിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കെ എം സി സി ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

യൂത്ത് ഇന്ത്യ സോക്കറും ബ്ലാക് ആന്റ് വൈറ്റും ഫൈനലില്‍ ഏറ്റുമുട്ടും. ജില്ലാ മത്സരത്തില്‍ കോഴിക്കോട് പാലക്കാ ടിനെ നേരിടും. വീറും വാശിയും നിറഞ്ഞ രണ്ട് ടൂര്‍ണമെന്റുകളോടെയാണ് മത്സരത്തിന് സമാപനം. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനിലെ ഫസ്റ്റ് ഡിവിഷനിലെ എട്ട് ക്ലബ്ബുകള്‍, കെഎം സിസിയുടെ എട്ട് ജില്ലാ കമ്മിറ്റി ടീമുകളുമാണ് ടൂര്‍ണമെന്റിന്റെ ഭാഗമായത്.

ഇന്ത്യന്‍ ദേശീയ താരങ്ങള്‍ ഉള്‍പ്പടെ ഐ ലീഗ്, സന്തോഷ് ട്രോഫി തുടങ്ങി വിവിധ കഌബ്ബുകള്‍ക്ക് ജഴ്‌സിയണിഞ്ഞ രണ്ട് ഡസനിലധികം താരങ്ങളാണ് വിവിധ ടീമുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞത്. ഖത്തര്‍, യുഎഇ, ബഹ്‌റൈന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി കളിക്കാര്‍ ഉള്‍പ്പടെ നാനൂറി ലധികം കളിക്കാരും രണ്ട് മാസം നീണ്ടുന്ന ടൂര്‍ണമെന്റില്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങി.

സംഘാടനം കൊണ്ടും ജനബാഹുല്യം കൊണ്ടും സൗദി തലസ്ഥാന നഗരം കണ്ട ഏറ്റവും
മികച്ച ടൂർണമെന്റിനാണ് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി
നേതൃത്വം നൽകിയത്. ഫൈനൽ മത്സരത്തിൽ സംബന്ധിക്കുവാൻ മുസ്‌ലിം ലീഗ് സംസ്ഥാന
ജനറൽ സെക്രട്ടറി പി എം എ സലാം, രാജ്യസഭാ അംഗവും സുപ്രീം കോടതി അഭിഭാഷകനുമായ
അഡ്വ. ഹാരിസ് ബീരാൻ എം പി, ചന്ദ്രിക പത്രാധിപരും ഇന്റർ നാഷണൽ സ്‌പോർട്സ്
ജേർണലിസ്റ്റുമായ കമാൽ വരദൂർ, ദുബൈ കെഎംസിസി പ്രസിഡന്റും ഗ്രാന്റ് ഹൈപ്പർ
മാർക്കറ്റ് മാനേജിംഗ് ഡയറക്ടറുമായ ഡോ. അൻവർ അമീൻ, അൽ റയാൻ പോളിക്ലിനിക്
മാനേജിംഗ് ഡയറക്ടർ വി പി മുഹമ്മദ് അലി, ദളിത് ലീഗ് സംസ്ഥാന ജനറൽ
സെക്രട്ടറി ഇ. പി. ബാബു, കെ എം സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്
കുഞ്ഞിമോൻ കാക്കിയ, ചെയർമാൻ കാദർ ചെങ്കള തുടങ്ങി റിയാദിലെ മറ്റു സാമൂഹ്യ
സാംസ്കാരിക ബിസിനസ്സ് രംഗത്തെ പ്രമുഖരും ഫൈനൽ മത്സരത്തിൽ സംബന്ധിക്കും.

വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും ഉൾപ്പടെ കലാശപ്പോരാട്ടത്തിനുള്ള മുഴുവൻ
ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ശീതീകരിച്ച പവലിയൻ ഉൾപ്പടെ ആയിരങ്ങൾക്ക് കളികാണുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഫുട്ബോൾ
സംഘാടകമിതി അറിയിച്ചു.

ജനറൽ കൺവീനർ ശുഐബ് പനങ്ങാങ്ങര, ചീഫ് കോ
ഓഡിനേറ്റർ മുജീബ് ഉപ്പട, ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, വൈസ് പ്രസിഡന്റ് അഡ്വ. അനീർ ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026