l o a d i n g

വേള്‍ഡ്

ട്രംപ് വീണ്ടും നിലപാട് മാറ്റി, മോദി സുഹൃത്തും മഹാനായ നേതാവുമെന്ന് ട്രംപ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 6, 2025

വാഷിംഗ്ടണ്‍: വീണ്ടും നിലപാട് മാറ്റി ട്രംപ്. നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തുമാണ്, തനിക്ക് മോദിയുമായി നല്ല ബന്ധമാണ്. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതിലാണ് എതിര്‍പ്പ്. ഇന്ത്യയുമായുള്ള പ്രശ്‌നം പരിഹരിക്കാനാവും. അമേരിക്കന്‍ പ്രസിഡന്റ് തന്റെ പുതിയ നിലപാട് വ്യക്തമാക്കി. ഇന്ത്യ ചൈനീസ് പക്ഷത്താണെന്ന നിലപാടിലാണ് ട്രംപ് മാറ്റം വരുത്തിയത്്. ഇന്നലെ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ 'ഇരുണ്ട ദുരൂഹ' ചൈനയുടെ പക്ഷത്തെത്തി എന്ന് ട്രംപ് ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പറയുന്നത് ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ലെന്നാണ്.

എന്നാല്‍ ഇന്ത്യ സത്യം അഭിമുഖീകരിക്കാന്‍ തയ്യാറല്ലെന്ന് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റര്‍ നവാറോ പറഞ്ഞു. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് ലാഭം ഉണ്ടാക്കാന്‍ തന്നെയാണെന്ന നവാറോയുടെ പ്രസ്താവന ഇന്ത്യ ഇന്നലെ തള്ളിയിരുന്നു. ഇന്ത്യയും റഷ്യയും 'കൂടുതല്‍ ഇരുണ്ട' ചൈനയിലേക്ക് പോയെന്നാണ് ഇന്നലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ഇത് വാഷിംഗ്ടണും ന്യൂഡല്‍ഹിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായെന്ന സൂചനയാണ് നല്‍കിയത്. എന്നാല്‍ ട്രംപ് വീണ്ടും നിലപാട് മാറ്റിയിരിക്കുകയാണ്. ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയില്‍ മൂന്ന് രാജ്യങ്ങളുടെയും നേതാക്കള്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് ട്രംപിന്റെ പരിഹാസ പോസ്റ്റ് വന്നത്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ആതിഥേയത്വം വഹിച്ച ടിയാന്‍ജിന്‍ എസ്‌സിഒ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഉള്‍പ്പെടെ നിരവധി ലോക നേതാക്കള്‍ പങ്കെടുത്തിരുന്നു. യുഎസ് പ്രസിഡന്റ് താരിഫ് യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍, മൂന്ന് നേതാക്കളുടെയും സൗഹൃദത്തെ 'ഒരു വഴിത്തിരിവ്', 'ഒരു പുതിയ ലോകക്രമം' എന്നിവയെ സൂചിപ്പിക്കുകയാണെന്ന് പലരും വിലയിരുത്തിയിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026