അബുദാബി: മലപ്പുറം വളാഞ്ചേരി മൂന്നാക്കല്‍ സ്വദേശി അബ്ദു റഷീദ് (54) ഹൃദയാഘാതത്തെ തുടര്‍ന്ന് അബുദാബിയിലെ എന്‍എംസി റോയല്‍ ഹോസ്പിറ്റലില്‍ മരിച്ചു. അബുദാബി വെര്‍ച്ചൂസ് ട്രേഡിങ് കമ്പനി ജീവനക്കാരനായിരുന്നു. പരേതരായ അബ്ദുല്‍ഹമീദ് അലീമ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: സലീന. മക്കള്‍: അലീമ റെസിലിന്‍, ഫാത്തിമ റിയ, ഫാത്തിമ രിത. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുന്ന മൃതദേഹം ഇന്ന് മൂന്നാക്കല്‍ ജുമാഅത്ത് പള്ളിയില്‍ ഖബറടക്കും.
Related News