l o a d i n g

ഗൾഫ്

പ്രവാസികള്‍ക്ക് സാമ്പത്തിക അവബോധം നല്‍കി 'ലിസന്‍ എക്‌സ്പര്‍ട്ട്' വെബിനാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 7, 2025

ജിദ്ദ: പ്രവാസികള്‍ക്ക് സാമ്പത്തിക ആസൂത്രണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി RSC സൗദി വെസ്റ്റ് വിസ്ഡം ക്ലസ്റ്ററിനു കീഴില്‍ സംഘടിപ്പിച്ച 'വെല്‍ത്ത് വിസ്ഡം: എക്‌സ്‌പേര്‍ട്ട് ഗൈഡന്‍സ് ഫോര്‍ സ്മാര്‍ട്ടര്‍ ഫിനാന്‍ഷ്യല്‍ ഡിസിഷന്‍സ്' എന്ന വെബിനാര്‍ ശ്രദ്ധേയമായി. ഓണ്‍ലൈനായി സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പ്രവാസി മലയാളികള്‍ പങ്കെടുത്തു.

ചാര്‍ട്ടേഡ് അക്കൗണ്ടന്റും എസ്.എസ്.എഫ് കേരളയുടെ സെക്രട്ടറിയുമായ അഹമ്മദ് റാസി വെബിനാറിന് നേതൃത്വം നല്‍കി. പ്രവാസജീവിതത്തില്‍ കൃത്യമായ സാമ്പത്തിക ആസൂത്രണം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. വരുമാനം കൈകാര്യം ചെയ്യേണ്ട രീതികള്‍, വിരമിക്കല്‍ കാലത്തേക്കുള്ള നീക്കിയിരിപ്പ്, നിക്ഷേപങ്ങള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കി.

അനാവശ്യമായ സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കുന്നതിനെക്കുറിച്ചും അദ്ദേഹം പങ്കെടുത്തവരെ ബോധവാന്മാരാക്കി. അത്യാവശ്യമില്ലാതെ ക്രെഡിറ്റ് കാര്‍ഡുകളും ഇ.എം.ഐ പോലുള്ള സംവിധാനങ്ങളും ഉപയോഗിക്കുന്നത് അനാവശ്യമായ അധികച്ചെലവുകള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

RSC സൗദി വെസ്റ്റ് നു കീഴില്‍ പൊതുജനങ്ങള്‍ക്ക് വിവിധ മേഖലകളില്‍ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ മാസത്തില്‍ നടന്നു വരുന്ന 'Listen to Expert' എന്ന പരമ്പരയിലെ പതിനൊന്നാമത്തെ എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. നാഷനല്‍ സെക്രട്ടറി നാസിക് പുളിക്കല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ അസ്ഹര്‍ സ്വാഗതവും റിയാസ് മടത്തറ നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026