l o a d i n g

കായികം

കെ ഇ എഫ് ''ഫുട്‌ബോള്‍ ഫോര്‍ ഓള്‍'' ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 7, 2025

റിയാദ്: കേരള എന്‍ജിനീയേഴ്‌സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നോക്കൗട്ട് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.. റിയാദ് കാബൂസ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ നിരവധി ഫോറം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്റായ ''സൂപ്പര്‍ ലിഗ 2.0 ക്ക് മുന്നോടിയായി നടന്ന മത്സരങ്ങള്‍ ഫോറം അംഗങ്ങളുടെ ഫുട്‌ബോള്‍ ആവേശത്തിന് ഉണര്‍വ് പകരുന്നതായിരുന്നു.

എട്ട് ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ കൂളേഴ്‌സ് എഫ് സി എതിരില്ലാത്ത 4 ഗോളുകളടിച്ച് വിജയികളായി. ഫൈനല്‍ മത്സരത്തില്‍ കണ്ടം കളി യുണൈറ്റഡ് എഫ് സി റണ്ണേഴ്‌സ് അപ്പുമായി. വിജയികള്‍ക്കുള്ള ട്രോഫി പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍മാരായ എം എ ആര്‍ പ്രതിനിധികള്‍ കൈമാറി. ഫോറം അംഗങ്ങളുടെ കാല്‍പന്ത് അഭിനിവേശം വളര്‍ത്താനും കൂടുതല്‍ ആളുകളെ ഫുട്‌ബോളിലേക്ക് എത്തിക്കാനുമാണ് ഫുട്‌ബോള്‍ ഫോര്‍ ആള്‍ എന്ന നാമകരണത്തില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടികള്‍ക്ക് കെ ഇ എഫ് എക്‌സ്‌കോം അംഗങ്ങളായ നവാസ് നളപ്പുലന്‍, അനസ് അബൂബക്കര്‍, രാഹുല്‍ രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026