l o a d i n g

ഗൾഫ്

യാ ഹബീബീ' ഹാശിം എഞ്ചിനീയര്‍ ഓര്‍മ്മപുസ്തകം വിതരണോദ്ഘാടനം നിര്‍വഹിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 7, 2025

ദമാം/ആലുവ:സൗദി കെ എം സി സി സ്ഥാപക നേതാക്കളില്‍ പ്രമുഖനും ദേശീയ സമിതി ട്രഷറുമായിരുന്ന സി. ഹാശിം എഞ്ചിനീയറുടെ ഓര്‍മ്മപുസ്തകം 'യാ ഹബീബീ' യുടെ എറണാകുളം ജില്ലാ തല വിതരണോദ്ഘാടനം സൗദി കെഎംസിസി ദേശീയ സെക്രട്ടറിയും ഗ്ലോബല്‍ കെഎംസിസി ജില്ലാ പ്രസിഡണ്ടുമായ നാസര്‍ എടവനക്കാട് ദമാം ജില്ലാ കെഎംസിസി എക്‌സിക്യൂട്ടിവ് അംഗം ഫൈസല്‍ വെള്ളാഞ്ഞിക്ക് കൈമാറി നിര്‍വ്വഹിച്ചു. ദമാം കെഎംസിസി ജില്ലാ പ്രസിഡന്റ് സ്വാദിഖ് ഖാദര്‍ കുട്ടമശ്ശേരി, സൗദി കിഴക്കന്‍ പ്രവിശ്യാ കെഎംസിസി മുന്‍ സെക്രട്ടറി യും പ്രസാധക സമിതി സബ് എഡിറ്ററുമായ സിറാജ് ആലുവ,
കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ഇഹ്തിഫാല്‍ ഉംറ സംഘാംഗം സാനിഫലി എടയപ്പുറം എന്നിവര്‍ പങ്കെടുത്തു.

സൗദി കിഴക്കന്‍ പ്രവിശ്യ കെഎംസിസിയാണ് പുസ്തകത്തിന്റെ പ്രസാധകര്‍. മൂന്നര പതിറ്റാണ്ട് കാലത്തെ കുടിയേറ്റഭൂമികയിലെ ഗതിവിഗതികളുടെയും ആര്‍ദ്രമായ മാനവ സേവനത്തിന്റെയും സാംസ്‌കാരിക പാരസ്പര്യത്തിന്റെയും ചരിത്രാടരുകള്‍ ഹാശിം എഞ്ചിനീയറുടെ പൊതുജീവിതത്തിലൂടെ ഇതള്‍ വിരിയുന്നതാണ് 'യാ ഹബീബീ'. അദ്ദേഹത്തെ അടുത്തറിഞ്ഞ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി,
ഹാശിം സാഹിബിന്റെ സുഹൃത്തും മുസ്ലീം ലീഗ് ദേശീയ സെക്രട്ടറിയൂമായ ടി എ അഹമ്മദ് കബീര്‍ എക്‌സ് എംഎല്‍എ, മുസ്ലിംലീഗ് എംപിമാര്‍, എംഎല്‍എമാര്‍ ദേശീയ- സംസ്ഥാന ഭാരവാഹികള്‍ ,വേള്‍ഡ് കെഎംസിസി നേതാക്കള്‍, സൗദിയിലെ സാമൂഹ്യ-സാംസ്‌കാരിക വിദ്യാഭ്യാസ മാധ്യമരംഗത്തെ പ്രമുഖര്‍, വിവിധ തുറകളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച സഹചാരികള്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും ഹാശിം എഞ്ചിനീയറുടെ ഭാര്യയുമായ ഫിറോസ ഹാശിം, വേള്‍ഡ്
കെഎംസിസി കുടുംബാംഗങ്ങളായ സി ഹാശിം എഞ്ചി നീയറുടെ മക്കള്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ ഹൃദയംകൊണ്ട് അടയാളപ്പെടുത്തുന്നതാണ് അറുന്നൂറോളം പേജുകള്‍ വരുന്ന ഓര്‍മ്മപ്പുസ്തകം

ചരിത്രകാരനും ഗ്രന്ഥകാരനുമായ മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ (ചീഫ് എഡിറ്റര്‍), കാദര്‍ മാസ്റ്റര്‍ വാണിയമ്പലം (എക്‌സിക്യൂട്ടീവ് എഡിറ്റര്‍), ദമാം ചന്ദ്രിക ബ്യൂറോ ചീഫ്, അശ്റഫ് ആളത്ത് (അസോസിയേറ്റ് എഡിറ്റര്‍), അമീറലി കൊയിലാണ്ടി, സിറാജ് ആലുവ, ഹമീദ് വടകര (സബ് എഡിറ്റര്‍മാര്‍) എന്നിവരടങ്ങിയ സമിതിയാണ് പുസ്തകമൊരുക്കിയത്.

ഫോട്ടോ : സി ഹാശിം എഞ്ചിനീയര്‍ ഓര്‍മ്മ പുസ്തകം ' യാ ഹബീബി ജില്ലാതല വിതരണദ്ഘാദനം നാസ്സര്‍ എടവനക്കാട് ഫൈസല്‍ വെള്ളാഞ്ഞിക്ക് നല്‍കി നിര്‍വ്വഹിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026