l o a d i n g

ഗൾഫ്

യു.എസ് റീപ്പര്‍ ഡ്രോണുകള്‍ സൗദിക്ക് വൈകാതെ കിട്ടിയേക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 7, 2025

റിയാദ്: 38 വര്‍ഷം പഴക്കമുള്ള ആയുധ നിയന്ത്രണ ഉടമ്പടി തിരുത്തി റീപ്പര്‍ ഡ്രോണുകള്‍ വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കുമെന്ന് യു.എസ് ഉദ്യോഗസ്ഥരെയും വിഷയത്തില്‍ പരിചയമുള്ള നാല് കേന്ദ്രങ്ങളെയും ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഈ നീക്കം സൗദി അറേബ്യയുമായി 100-ലധികം എംക്യു-9 (MQ-9) ഡ്രോണുകള്‍ വില്‍ക്കുന്നതിനുള്ള യുഎസ് ഇടപാടിനുള്ള തടസ്സങ്ങള്‍ നീക്കുമെന്ന് റോയിട്ടേഴ്‌സ് പറയുന്നു.
സൗദി അറേബ്യ റീപ്പര്‍ ഡ്രോണുകള്‍ വാങ്ങാന്‍ ഈയിടെ അനുമതി തേടിയിരുന്നു. ഈ വില്‍പ്പന യാഥാര്‍ഥ്യമാവുകയാണെങ്കില്‍, മെയില്‍ പ്രഖ്യാപിച്ച 142 ബില്യണ്‍ ഡോളറിന്റെ ആയുധ ഇടപാടിന്റെ ഭാഗമായിരിക്കും ഇത്.
1987-ലെ ആന്റി-ബാലിസ്റ്റിക് മിസൈല്‍ ടെക്നോളജി കണ്‍ട്രോള്‍ ട്രീറ്റി (ABCT) അനുസരിച്ച് മിസൈല്‍ സംവിധാനങ്ങളായി കണക്കാക്കിയിരുന്ന ഡ്രോണുകളെ എഫ്-16 പോര്‍വിമാനങ്ങള്‍ക്ക് സമാനമായി വിമാനങ്ങളായി പുനര്‍വര്‍ഗ്ഗീകരിക്കാനാണ് ട്രംപിന്റെ തീരുമാനം. ഇതിന് ശേഷം ഏറ്റവും വലിയ ഇടപാടുകള്‍ സൗദി അറേബ്യയുമായിട്ടായിരിക്കുമെന്നും റോയിട്ടേഴ്‌സ് സൂചിപ്പിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026