l o a d i n g

കേരള

പ്രവാസികള്‍ക്കായി ബിസിനസ്സ് ഹബ്ബുകള്‍ തുടങ്ങും -നാഷണല്‍ പ്രവാസി ലീഗ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 9, 2025

കോഴിക്കോട്: വിദേശനാടുകളിലുള്ളവരും തിരിച്ചെത്തിയവരുമായ പ്രവാസികളെ ചേര്‍ത്തുനിര്‍ത്തി പുതിയ ബിസിനസ്സ് ഹബ്ബുകള്‍ തുടങ്ങാന്‍ നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സര്‍ക്കാറിന്റെ സാന്ത്വന പദ്ധതി മുഴുവന്‍ പ്രവാസികള്‍ക്കും ലഭിക്കാന്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും കോഴിക്കോട് കൈരളി തിയേറ്റര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ എ.പി. അബ്ദുള്‍ വഹാബ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ടി.ബഷീര്‍ അഹമദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ബി.കെ.സാലിം ബേക്കല്‍ സ്വാഗതമാശംസിച്ചു. നാഷണല്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യദ് നാസര്‍ കോയ തങ്ങള്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.കെ. അബ്ദുള്‍ അസീസ്, ഒ.പി.റഷീദ്, സാലിഹ് മേടപ്പില്‍, ബഷീര്‍ കൊടുവള്ളി, ഷര്‍മദ്ഖാന്‍ ഒളവണ്ണ, റഫീഖ് അഴിയൂര്‍, മുഹമ്മദലി കോട്ടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി എന്‍.സി.അസീസ് നന്ദി പറഞ്ഞു.

പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.

ടി. ബഷീര്‍ അഹമദ് ബേപ്പൂര്‍ (പ്രസിഡന്റ്). മുഹമ്മദലി മലപ്പുറം, ഹംസ ഹാജി തൃശൂര്‍, ഷഫീഖ് കായംകുളം (വൈസ് പ്രസിഡന്റ്‌സ്), ബി.കെ. സാലിം ബേക്കല്‍ (ജനറല്‍ സെക്രട്ടറി), നിഷാല്‍ കോഴിക്കോട് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), സലീം പാടത്ത് (മീഡിയ സെക്രട്ടറി), എന്‍.സി.അസീസ് കൊടുവള്ളി, ജാഫര്‍ മേടപ്പില്‍ (ജോയന്റ് സെക്രട്ടറിസ്), ബാബുമോന്‍ (ട്രഷറര്‍).

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026