l o a d i n g

ബിസിനസ്

സ്വര്‍ണ വില കുതിക്കുന്നു, ഗ്രാമിന് പതിനായിരം കടന്നു, മൂന്നു വര്‍ഷത്തിനിടെ ഇരട്ടി വില

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 9, 2025

കൊച്ചി: ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില ഗ്രാമിന് 10,000 രൂപയും പവന് 80,000 രൂപയും കടന്നു. ഗ്രാമിന് 125 രൂപ വര്‍ധിച്ച് 10,110 രൂപയും, പവന് 1,000 രൂപ വര്‍ധിച്ച് 80,880 രൂപയുമായി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയും ഉയര്‍ന്ന വില രേഖപ്പെടുത്തുന്നത്. 24 കാരറ്റ് സ്വര്‍ണത്തിന് കിലോഗ്രാം ബാങ്ക് നിരക്ക് 1.15 കോടി രൂപയായി.

ഇന്നലെ രാവിലെ സ്വര്‍ണ്ണവില ഗ്രാമിന് 10 രൂപ കുറയുകയും, ഉച്ചക്ക്ശേഷം 50 രൂപ വര്‍ധിക്കുകയും ചെയ്തിരുന്നു. മൂന്നു വര്‍ഷം മുന്‍പ് 2022 ഡിസംബര്‍ 29ന് 5005 രൂപ ഗ്രാമിനും 40040 രൂപ പവനും വിലയായിരുന്നു. അന്ന് അന്താരാഷ്ട്ര സ്വര്‍ണ വില 1811 ഡോളറില്‍ ആയിരുന്നു. രൂപയുടെ വിനിമയ നിരക്ക് 82.84 ലായിരുന്നു. മൂന്നുവര്‍ഷത്തിനുള്ളിലാണ് സ്വര്‍ണ്ണവില ഇരട്ടിയായി 10000 രൂപ കടക്കുന്നത്. ഇന്ന് അന്താരാഷ്ട്ര സ്വര്‍ണ്ണവില 3645 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88 ആണ്.

അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞതും ഫെഡ് പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷ ശക്തമായതുമാണ് സ്വര്‍ണ വില കുതിക്കാന്‍ ഇടയാക്കിയത്. ഡോളര്‍ സൂചിക 0.10 ശതമാനം ഇടിഞ്ഞത് മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങല്‍ എളുപ്പമാക്കി. ഈ മാസം നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്ന യു.എസ് പലിശ ഇളവാണ് വില വര്‍ധനവിന്റെ പ്രധാന ചാലക ശക്തി. ഫെഡ് വൃത്തങ്ങള്‍ സൂചന നല്‍കിയതിന് പുറമെ കഴിഞ്ഞ ദിവസം പുറത്തുവന്ന സാമ്പത്തിക കണക്കുകളും നിരക്ക് കുറക്കുമെന്ന് ഉറപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ തൊഴില്‍ കണക്കുകള്‍ ഇടിഞ്ഞതും നിര്‍ണായകമായി. ഭൗമരാഷ്ട്ര സംഘര്‍ഷങ്ങളും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകളും വില കൂടാന്‍ ഇടയാക്കിയിട്ടുണ്ട്. സ്വര്‍ണം സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിക്കുന്നതാണ് വില വര്‍ധനവിന്റെ പ്രധാന കാരണം. ഓണ്‍ലൈന്‍ ട്രേഡിങ്ങിലെ നിക്ഷേപകര്‍ ഇപ്പോഴും ഹോള്‍ഡ് ചെയ്യപ്പെടുന്നതും വിലവര്‍ധനവിന് കാരണമായി. അന്താരാഷ്ട്ര സ്വര്‍ണവില 3670 കടന്ന് മുന്നോട്ട് പോയാല്‍ 3800 ഡോളറിലേക്ക് എത്തുമെന്നുള്ള സൂചനകള്‍ ആണ് വരുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026