l o a d i n g

കേരള

സ്‌കൂട്ടര്‍ അപകടത്തില്‍ പ്രതിശ്രുത വധു മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 9, 2025

കൊല്ലം: കൊല്ലം- തേനി ദേശീയപാതയില്‍ ബസില്‍ സ്‌കൂട്ടര്‍ ഇടിച്ച് പ്രതിശ്രുതവധു മരിച്ചു. തൊടിയൂര്‍ സ്വദേശിനി അഞ്ജന (24) ആണ് മരിച്ചത്. ഒക്ടോബര്‍ 19-ന് അഞ്ജനയുടെ വിവാഹം നടക്കാനിരിക്കവേയാണ് ദാരുണമായ അപകടം.

ശാസ്താംകോട്ട ഊക്കന്‍മുക്ക് സ്‌കൂളിന് സമീപം ഇന്നു രാവിലെ പത്തരയോടെയായിരുന്നു അപകടം. സ്‌കൂട്ടര്‍ യാത്രക്കാരിയായ അഞ്ജന സഞ്ചരിച്ച സ്‌കൂട്ടറില്‍ ഒരു സ്‌കൂള്‍ ബസ് തട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍, മറ്റൊരു ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. അപകട സ്ഥലത്ത് വെച്ച് തന്നെ അഞ്ജന മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കരിന്തോട്ട സര്‍വീസ് സഹകരണ ബാങ്കില്‍ അഞ്ജനക്ക് ക്ലര്‍ക്കായി ജോലി ലഭിച്ചത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി