l o a d i n g

ഗൾഫ്

റിയാദില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 10, 2025

റിയാദ്: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചും തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഡോ. കരുണാനിധിയുടെ സ്മരണ ദിനത്തോടനുബന്ധിച്ചും പ്രവാസി തമിഴര്‍ ഇന്ത്യന്‍ അസോസിയേഷനും (NRTIA) സൗദി അറേബ്യ ദ്രാവിഡ മുന്നേറ്റ കഴകം (DMK) വിഭാഗവും ചേര്‍ന്ന്, കിംഗ് അല്‍ ഫഹദ് ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

''നമ്മുടെ ദേശത്തിന്റെ മഹത്വം നമ്മുടെ ഐക്യത്തിലാണ് പ്രതിഫലിക്കുന്നത്'' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് നടത്തിയ ക്യാമ്പില്‍, ഇന്ത്യക്കാരോടൊപ്പം റിയാദിലെ വിവിധ സമൂഹങ്ങളിലെയും ആളുകള്‍ സജീവമായി പങ്കെടുത്തു. ക്യാമ്പ് ഉദ്ഘാടനം ചെയ്തത് NRTIA സ്ഥാപകന്‍ ഡോ. സന്തോഷിന്റെ നേതൃത്വത്തില്‍, NRI മെഡിക്കല്‍ വിഭാഗം സെക്രട്ടറി ഡോ. സാജിദ് ആയിരുന്നു. ക്യാമ്പിന്റെ ഏകോപനം അബ്ദുല്‍ റഹ്‌മാന്‍, വാസി രാജ, ഷെയ്ഖ് മുഹമ്മദ് സബിയ ബാനു എന്നിവര്‍ നിര്‍വഹിച്ചു. സൗദി അറേബ്യ DMK വിഭാഗത്തില്‍ നിന്ന്, അയപ്പാടി ജാഹിര്‍ ഹുസൈന്‍, ജനാര്‍ദ്ദനന്‍ , സാമിദുരൈ, ആറുമുഖം, മേലൂര്‍ ഷാജഹാന്‍, മുഹമ്മദ് മന്‍സൂര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. ക്യാമ്പില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായിരുന്നു.

ഡോ. കരുണാനിധിയുടെ സ്മരണ ദിനം ആദരവോടെ ആചരിച്ചത് ഈ പരിപാടിയുടെ പ്രത്യേകതയായിരുന്നു. തമിഴ് ഭാഷ, സാഹിത്യം, കല, രാഷ്ട്രീയം, സാമൂഹിക നീതി, വിദ്യാഭ്യാസം, സമത്വം തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹം നല്‍കിയ അമൂല്യമായ സംഭാവനകള്‍ ഓര്‍ത്തെടുത്തു. ഡോ. സന്തോഷ് പ്രേം വിന്‍ഫ്രഡ് (NRTIA ഡോക്ടര്‍മാര്‍ക്കും, നഴ്സുമാര്‍ക്കും, സന്നദ്ധ പ്രവര്‍ത്തകര്‍ക്കും, സാമൂഹിക അംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026