ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ആഭ്യന്തര സുരക്ഷാ സേനയിലെ (ലഖ്വിയ) ഒരംഗം മരിച്ചതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ആക്രമണം നടന്ന സ്ഥലത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ആക്രമണം നടന്ന സ്ഥലത്ത് ലഖ്വിയയുടെ ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള വിദഗ്ദ്ധ സംഘം പരിശോധന നടത്തുകയാണെന്നും മന്ത്രാലയം അറിയിച്ചു.
നിലവിലെ സാഹചര്യം നിയന്ത്രിക്കാനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുമുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Related News